കേരളം

'കൂട്ടിലിട്ട കിളി'; ഗവര്‍ണര്‍ പദവിയില്‍ തുടരാന്‍ കുമ്മനത്തിന് താത്പര്യമില്ല; തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകണമെന്ന് ഒ രാജഗോപാല്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് മത്സരിക്കണമെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവും എംഎല്‍എയുമായ ഒ രാജഗോപാല്‍. കുമ്മനം മടങ്ങിയെത്തണമെന്ന് കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെടുമെന്നും രാജഗോപാല്‍ പറഞ്ഞു.

ഗവര്‍ണര്‍ പദവിയില്‍ തുടരുന്നത് കൂട്ടിലിട്ട കിളിയെ പോലെയാണ്. ഗവര്‍ണര്‍ സ്ഥാനത്ത് തുടരാന്‍ കുമ്മനത്തിന് താത്പര്യമില്ല. കുമ്മനം സ്ഥാനാര്‍ത്ഥിയായാല്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപി വിജയിക്കുമെന്നും രാജഗോപാല്‍ പറഞ്ഞു.

തിരുവനന്തപുരത്ത് കുമ്മനം സ്ഥാനാര്‍ത്ഥിയാകണമെന്നാണ് അര്‍എസ്എസിന്റെയും നിലപാട്. ഇക്കാര്യം ആര്‍എസ്എസ് ബിജെപി ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം നിലപാട് അറിയിച്ചിട്ടില്ല. കുമ്മനം മത്സരിക്കുന്നില്ലെങ്കില്‍ സുരേഷ് ഗോപിയോ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയോ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിറ്റിംഗ് എംപി ശശി തരൂര്‍ തന്നെ മത്സരിക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുന്‍ മന്ത്രിയും എംഎല്‍എയുമായ സി ദിവാകരനാണ് സ്ഥാനാര്‍ത്ഥി. കുമ്മനം കൂടി സ്ഥാനാര്‍്ത്ഥി പട്ടികയില്‍ ഇടംപിടിച്ചാല്‍ മണ്ഡലത്തില്‍ മത്സരം തീപ്പാറുമെന്നുറപ്പ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം