കേരളം

മന്ത്രി മണിയുടെ വാഹനവ്യൂഹം കുതിച്ചുപാഞ്ഞെത്തി ; ബൈക്ക് ഉപേക്ഷിച്ച് യുവാവ് പാഞ്ഞു

സമകാലിക മലയാളം ഡെസ്ക്

നെടുങ്കണ്ടം : മന്ത്രിയുടെ വാഹനവ്യൂഹം കണ്ട് ഭയന്ന് യുവാവ്  ബൈക്ക് ഉപേക്ഷിച്ച് കടന്നു കളഞ്ഞു.  നെടുങ്കണ്ടം കല്ലാറിനു സമീപം കഴിഞ്ഞ ദിവസമാണ് സംഭവം. ഇവിടെ ഒരു പരിപാടിയിൽ പങ്കെടുക്കാനാണ് മന്ത്രി എം എം മണി എത്തിയത്.  ഇതിനിടെ കുമളി–മൂന്നാർ സംസ്ഥാന പാതയിലൂടെ എത്തിയ ബൈക്ക് യാത്രികൻ ബൈക്ക് ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു.

സ്ഥലത്തെ ഒരു വീടിന്റെ മുൻവശത്താണ് യുവാവ് ബൈക്ക് ഉപേക്ഷിച്ചത്. മന്ത്രിയുടെ വാഹനം എത്തുന്നതിനിടെ ബൈക്കിലെത്തിയ യുവാവ് പെട്ടെന്ന് വാഹനം ഉപേക്ഷിച്ച് സ്ഥലം വിട്ടത് നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. രണ്ടു ദിവസം വാഹനം ഇവിടെ തന്നെ ഇരുന്നതോടെ നാട്ടുകാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.

വാഹനത്തിനു രേഖകൾ ഇല്ലാത്തതിനാലാണ് മന്ത്രി വാഹനത്തിനു എസ്കോർട്ട് എത്തിയ പൊലീസ് വാഹനങ്ങൾ കണ്ട് യുവാവ് വാഹനം ഉപേക്ഷിച്ച് കടന്നെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്