കേരളം

സിനിമയുണ്ട്, മത്സരിക്കാനില്ല: സുരേഷ് ഗോപി; തിരുവനന്തപുരത്ത് കുമ്മനം? ചര്‍ച്ചകള്‍ മുറുകുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്‌സഭയിലേക്ക് മത്സരിക്കാനില്ലെന്ന് നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി. പുതിയ ചിത്രങ്ങള്‍ക്ക് ഡേറ്റ് നല്‍കിയെന്നും അതിന്റെ തിരക്കിലാണെന്നും സുരേഷ് ഗോപി പറഞ്ഞു. തിരുവനന്തപുരത്ത് സുരേഷ് ഗോപി സ്ഥാനാര്‍ഥിയാവുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് താരത്തിന്റെ പ്രതികരണം.

തിരുവനന്തപുരത്തോ കൊല്ലത്തോ സുരേഷ് ഗോപി ബിജെപി സ്ഥാനാര്‍ഥിയാവുമെന്നാണ് വാര്‍ത്തകള്‍ വന്നത്. കേന്ദ്ര നേതൃത്വത്തിനു നല്‍കിയ പട്ടികയില്‍ ഈ മണ്ഡലങ്ങളില്‍ സുരേഷ് ഗോപിയുടെ പേര് ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഒരിടവേളയ്ക്കു ശേഷം സിനിമയുടെ തിരക്കിലേക്കു പോവുകയാണെന്നാണ് സുരേഷ് ഗോപി പറയുന്നത്. 

സുരേഷ് ഗോപി ഇല്ലെന്നു വ്യക്തമായതോടെ തിരുവനന്തപുരത്ത് മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കുമെന്നുള്ള പ്രചാരണം ശക്തമായി. കുമ്മനത്തെ സ്ഥാനാര്‍ഥിയാക്കാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം തീവ്ര ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ കേന്ദ്രനേതൃത്വം ഇതിനു പച്ചക്കൊടി കാട്ടിയിട്ടില്ല. ഗവര്‍ണര്‍ സ്ഥാനത്തുള്ള ഒരാളെ സ്ഥാനാര്‍ഥിയാക്കുന്നത് സമാനമായ ആവശ്യങ്ങള്‍ മുന്നോട്ടുവച്ചിട്ടുള്ള നേതാക്കള്‍ക്കു പ്രകോപനമാവുമെന്നും ഇതു പാര്‍ട്ടിയില്‍ കുഴപ്പങ്ങളുണ്ടാക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. കര്‍ണാടക ഗവര്‍ണര്‍ വാജ്ുഭായ് വാല ഉള്‍പ്പെടെയുള്ളവര്‍ തിരിച്ചു സജീവ രാഷ്ട്രീയത്തില്‍ എത്താന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളതായാണ് സൂചനകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്