കേരളം

ഫോക് ലോര്‍ ഗവേഷകന്‍ എം വി വിഷ്ണു നമ്പൂതിരി അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: പ്രമുഖ ഫോക് ലോര്‍ ഗവേഷകന്‍ ഡോ. എംവി വിഷ്ണു നമ്പൂതിരി അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു. സംസ്‌കാരം നാളെ രാവിലെ ഒന്‍പത് മണിക്ക് കുന്നരുവിലെ വീട്ടുവളപ്പില്‍ നടക്കും. ഫോക് ലോര്‍ രംഗത്ത് നിരവധി പഠനങ്ങള്‍ നടത്തിയ അദ്ദേഹം നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. കേരള ഫോക് ലോര്‍ അക്കാദമിയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചു.

ഫോക്‌ലോര്‍ രംഗത്ത് അറുപതിലധികം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. കേരളത്തിലെ നാടോടിവിജ്ഞാനീയത്തിന് ഒരു മുഖവുര, ഫോക് ലോര്‍ നിഘണ്ടു, നാടോടി വിജ്ഞാനീയം, വടക്കന്‍ പാട്ടുകള്‍ - ഒരു പഠനം, നമ്പൂതിരിഭാഷാ ശബ്ദകോശം, ഉത്തരകേരളത്തിലെ തോറ്റം പാട്ടുകള്‍, ഫോക് ലോര്‍ ചിന്തകള്‍, മലയാളത്തിലെ നാടന്‍പാട്ടുകള്‍, പുരാവൃത്ത പഠനം തുടങ്ങിയവയാണ് ശ്രദ്ധേയമായ പുസ്തകങ്ങള്‍. 

കേരളസാഹിത്യഅക്കാദമി (ഐ സി ചാക്കോ എന്‍ഡോവ്‌മെന്റ്) അവാര്‍ഡ്, പട്ടത്താനം അവാര്‍ഡ്, കേരളഫോക്‌ലോര്‍ അക്കാദമിയുടെ പ്രഥമഅവാര്‍ഡ്, കേരള സംഗീതനാടക അക്കാദമി അവാര്‍ഡ്, കേരള സര്‍ക്കാരിന്റെ പി കെ കാളന്‍ പുരസ്‌കാരം, പി കെ പരമേശ്വരന്‍ നായര്‍ ട്രസ്റ്റ് എസ് ഗുപ്തന്‍ നായര്‍ സ്മാരക പുരസ്‌കാരം. കടത്തനാട്ട് ഉദയവര്‍മ്മരാജ പുരസ്‌കാരം, കേന്ദ്രസാംസ്‌കാരികവകുപ്പിന്റെ സീനിയര്‍ ഫെലോഷിപ്പ് എന്നിവ ലഭിച്ചിട്ടുണ്ട്. 


`

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ

ആദ്യം നല്‍കുന്ന തുക ഇരട്ടിയാക്കി നല്‍കും, പണം ഇരട്ടിപ്പ് തട്ടിപ്പില്‍ വീഴല്ലേ...!; മുന്നറിയിപ്പുമായി കേരള പൊലീസ്

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു