കേരളം

''നന്ദി ഒ സി ചേട്ടൻ, അങ്ങാണ് എന്റെ പ്രചോദനം''

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : പിറന്നാൾ ആശംസകൾ നേർന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ശശി തരൂർ എംപിയുടെ തകർപ്പൻ മറുപടി. കഴിഞ്ഞ ദിവസമായിരുന്നു ശശി തരൂരിന്റെ 63-ാം പിറന്നാൾ. തരൂരിന് ആശംസകൾ അറിയിച്ച് ഉമ്മൻചാണ്ടി ട്വിറ്ററിലൂടെ സന്ദേശം അറിയിച്ചിരുന്നു. ഇതിന് തരൂരിന്റെ മറുപടി ഇങ്ങനെ. 

''നന്ദി ഒ സി ചേട്ടൻ. അങ്ങാണ് എന്റെ പ്രചോദനം. അങ്ങയുടെ മാതൃകയാണ് എപ്പോഴും എന്നെ മുന്നോട്ടുനയിക്കുന്നത്. പ്രായോഗിക ജനാധിപത്യത്തിന്റെ ദൃഷ്ടാന്തമാണ് അങ്ങയുടെ പ്രവർത്തനങ്ങൾ''- ശശി തരൂർ കുറിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തരൂരിന് ആശംസകൾ നേർന്നു. ഇതിനും തരൂർ നൽകിയ മറുപടി ശ്രദ്ധേയമായി. ''അങ്ങയുടെ ഊർജസ്വലതയും പ്രവർത്തനങ്ങും മനസ്സിൽ പതിയുന്നതാണ്''-ചെന്നിത്തലക്ക് മറുപടിയായി തരൂർ കുറിച്ചു.

അമ്മയോടൊപ്പമായിരുന്നു തരൂരിന്റെ 63ാം പിറന്നാള്‍ ആഘോഷം. ''അമ്മമാരാണ് എല്ലാ  കഠിനാധ്വാനവും ചെയ്യുന്നത്. അതിന് അനുമോദനം ലഭിക്കുന്നതാകട്ടെ മക്കൾക്കും. ഇത് അനീതിയാണ്''- അമ്മക്കൊപ്പമുള്ള ചിത്രവും ട്വീറ്റിനൊപ്പം തരൂർ പങ്കിട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ