കേരളം

അവരെങ്കിലും നമ്മുടെ പേര് ഓർമിക്കുന്നുണ്ടല്ലോ; പോസിറ്റീവ് എനർജിയാണത്; ട്രോളുകളെക്കുറിച്ച് കുമ്മനം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ട്രോളുകൾ പോസിറ്റീവ് എനർജിയാണ് നൽകുന്നതെന്നും താൻ അതെല്ലാം അസ്വദിക്കാറുണ്ടെന്നും ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. താങ്കളെ കുറിച്ച് നിരന്തരം ട്രോളുകൾ ഉയർന്നിരുന്നല്ലോ അതേക്കുറിച്ചുള്ള പ്രതികരണമെന്താണെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ട്രോളുകാർ ഇപ്പോൾ ദാരിദ്ര്യത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. 

കേരളത്തിലേക്കുള്ള തിരിച്ചുവരവ് അവർ ആഘോമാക്കുമല്ലോ എന്ന് ചൂണ്ടിക്കാട്ടിയപ്പോൾ അത് അവരാണ് തീരുമാനിക്കേണ്ടത് എന്നാണ് അദ്ദേഹം മറുപടി നൽകിയത്. അവർ എന്തുചെയ്യുന്നതും തന്നെ സംബന്ധിച്ച് സന്തോഷമാണ്. അതിലൊന്നും ഒരു വിരോധവുമില്ല. ഇക്കാര്യത്തിൽ യാതൊരു വിഷമവുമില്ല. പ്രതിഷേധവും ഇല്ല. ഞാനത് ശ്രദ്ധിക്കുന്നില്ല. അവരെങ്കിലും നമ്മുടെ പേര് ഓർമിക്കുന്നുണ്ടല്ലോ. നല്ലതാണ്. ഒരു പോസിറ്റീവ് എനർജിയാണത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു