കേരളം

ജോസഫിനെ വെട്ടി, കോട്ടയത്ത് തോമസ് ചാഴികാടന് സാധ്യത; തര്‍ക്കം രൂക്ഷം

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കോട്ടയം സീറ്റിനെ ചൊല്ലി കേരളാ കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം. പിജെ ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന നിലപാടില്‍ ഉറച്ച് മാണിവിഭാഗം രംഗത്തെത്തിയതോാടെ തോമസ് ചാഴികാടന്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യതയേറി. 

പിജെ ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് കോട്ടയം മണ്ഡലം കമ്മറ്റി കെഎം മാണിക്ക് കത്തുനല്‍കി. കോട്ടയത്തുനിന്നുള്ള ആളെ തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് മണ്ഡലം കമ്മറ്റിയുടെ ആവശ്യം. എംഎല്‍എ മാരെ സ്ഥാനാര്‍ത്ഥിയാക്കരുതെന്നും ഇവര്‍ ആവശ്യപ്പെടുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് കെഎം മാണിയുടെ വീട്ടില്‍ നിര്‍ണായകയോഗങ്ങള്‍ തുടരുകയാണ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നല്ലെങ്കില്‍ നാളെയുണ്ടാവുമെന്ന് ജോസ് കെ മാണി പറഞ്ഞു. ജോസഫിനെ പ്രതിരോധിക്കാനുള്ള ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള ശ്രമമാണ് കത്തെന്നാണ് ജോസഫ് വിഭാഗത്തിന്റെ ആരോപണം.

സ്ഥാനാര്‍ത്ഥിയാക്കില്ലെങ്കില്‍ മുന്നണി വിട്ട് സ്വതന്ത്രനായി മത്സരിക്കണമെന്ന അഭിപ്രായവും ജോസഫ് വിഭാഗത്തില്‍ നിന്ന് ഇതിനകം ഉയര്‍ന്നിട്ടുണ്ട്. തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ ജോസഫ് മുന്നണി വിട്ടേക്കുമെന്നും സൂചനയുണ്ട്. കോട്ടയത്ത് പിജെ ജോസഫ് സ്ഥാനാര്‍ത്ഥിയായാല്‍ പിന്തുണയ്ക്കുമെന്ന് ജനപക്ഷം നേതാവ് പിസി ജോര്‍ജ്ജ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

ജോസഫിന് സീറ്റ് നല്‍കണമെന്ന് കെഎം മാണിയോട് യുഡിഎഫ് ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് ജോസ് കെ മാണിയോടും യുഡിഎഫ് നേതാക്കള്‍ ഫോണില്‍ സംസാരിച്ചിരുന്നു. കോട്ടയം സീറ്റില്‍ ജയം ഉറപ്പിക്കാന്‍ ജോസഫ് വേണമെന്ന നിലപാടാണ് യുഡിഎഫ് നേതാക്കള്‍ ആവര്‍ത്തിച്ചത്. എന്നാല്‍ ഈ ആവശ്യം ഉന്നയിച്ച് പാര്‍ട്ടിയെ യുഡിഎഫ് നേതാക്കള്‍ സമീപിച്ചിട്ടില്ലെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയം പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമാണെന്നും കേരളാ കോണ്‍ഗ്രസ് നേതാവ് റോഷി അഗസ്റ്റിന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി