കേരളം

'മല്‍സരിക്കാനില്ല' ; കെ സി വേണുഗോപാലിന് പിന്നാലെ കെ സുധാകരനും പിന്മാറി

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍. സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാനാണ് താല്‍പ്പര്യം. ശാരീരികമായ ബുദ്ധിമുട്ടുകളുണ്ടെന്നും,  നിലപാട് നേതൃത്വത്തെ അറിയിച്ചെന്നും കെ സുധാകരന്‍ പറഞ്ഞു. കണ്ണൂര്‍ ലോക്‌സഭയിലേക്ക് സജീവമായി പരിഗണിച്ച പേരില്‍ പ്രധാനിയായിരുന്നു കെ സുധാകരന്‍. 

കണ്ണൂര്‍ സീറ്റ് പിടിച്ചെടുക്കാന്‍ സുധാകരന്‍ മല്‍സരരംഗത്ത് ഉണ്ടാകണമെന്ന് കോണ്‍ഗ്രസില്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെയാണ് സുധാകരന്റെ അപ്രതീക്ഷിത പിന്മാറ്റം. എല്‍ഡിഎഫിന് വേണ്ടി നിലവിലെ എംപി സിപിഎമ്മിലെ പി കെ ശ്രീമതിയാണ് മല്‍സരിക്കുന്നത്. 

നേരത്തെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ മല്‍സരിക്കാനില്ലെന്ന് അറിയിച്ചിരുന്നു. സംഘടനാ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായതിനാല്‍ മല്‍സര രംഗത്ത് ശ്രദ്ധ ചെലുത്താന്‍ കഴിയില്ലെന്ന കാരണമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. സംഘടനാ ചുമതലയുടെ ഭാഗമായി ഡല്‍ഹിയില്‍ ഇരുന്നുകൊണ്ട് ആലപ്പുഴയില്‍ മല്‍സരിക്കുന്നത് ജനങ്ങളോടുള്ള നീതികേടാണെന്നും വേണുഗോപാല്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

ഇരുചക്രവാഹനയാത്രയില്‍ ചെറുവിരലിന്റെ സൂക്ഷ്മചലനം പോലും അപകടമായേക്കാം; മുന്നറിയിപ്പ്

മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം

ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇന്നു മുതല്‍ ഇ-പാസ്; അറിയേണ്ടതെല്ലാം