കേരളം

സി ദിവാകരനെ സ്ഥാനാര്‍ഥിയാക്കിയത് ശശി തരൂരിനെ ജയിപ്പിക്കാന്‍: കെ സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; തിരുവനന്തപുരം മണ്ഡലത്തില്‍ സി ദിവാകരനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കിയത് ശശി തരൂരിനെ ജയിപ്പിക്കാനാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. തരൂരിനു വോട്ടു മറിക്കാനുള്ള കച്ചവടത്തിന്റെ തുടക്കമാണ് ഇതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. പരിവര്‍ത്തന്‍ യാത്രയുടെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ടു മറിച്ചതിന് നടപടി നേരിട്ടയാളാണ് സി ദിവാകരന്‍. അങ്ങനെയൊരു ആളെത്തന്നെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശശി തരൂരിനെ ജയിപ്പിക്കാനാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്. വോട്ടുമറിക്കുന്നതിനുള്ള കച്ചവടത്തിന്റെ തുടക്കമാണ് ഇത്- സുരേന്ദ്രന്‍ പറഞ്ഞു.

ശബരമല വിശ്വാസികളെ ആക്ഷേപിച്ചയാളാണ് ശശി തരൂരെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ഥിയാവുമെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ എതിരാളികള്‍ക്കിടയില്‍ പരിഭ്രാന്തിയായെന്ന് ചടങ്ങില്‍ സംസാരിച്ച ഒ രാജഗോപാല്‍ എംഎല്‍എ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു