കേരളം

ജവാന്‍ വസന്തകുമാറിന്റെ വീട് സന്ദര്‍ശിക്കാന്‍ രാഹുല്‍ഗാന്ധിക്ക് അനുമതി നിഷേധിച്ചു ; യാത്ര റദ്ദാക്കി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍ വസന്തകുമാറിന്റെ വീട് സനന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് അനുമതിയില്ല. മാവോയിസ്റ്റ്  ഭീഷണി ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. വസന്തകുമാറിന്റെ വയനാട്ടിലെ വീട് സന്ദര്‍ശിക്കാന്‍ രാഹുല്‍ഗാന്ധി നേരത്തെ താല്‍പ്പര്യം അറിയിച്ചിരുന്നു.

സുരക്ഷ കണക്കിലെടുത്ത് വയനാട് യാത്ര ഒഴിവാക്കാന്‍ സുരക്ഷ ഏജന്‍സികള്‍ രാഹുലിനോട് ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ വയനാട് യാത്ര റദ്ദാക്കി. 

വൈത്തിരിയിലെ റിസോര്‍ട്ടില്‍ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ ജലീലിനെ പൊലീസ് വെടിവെച്ചുകൊന്നതിന് മാവോയിസ്റ്റുകള്‍ തിരിച്ചടിച്ചേക്കാമെന്നുള്ള വിലയിരുത്തലും കണക്കിലെടുത്താണ് വയനാട് യാത്രയ്ക്ക് സുരക്ഷാ ഏജന്‍സികള്‍ അനുമതി നിഷേധിച്ചതെന്നാണ് റിപ്പോര്‍ട്ട്. നാളെയാണ് രാഹുല്‍ കേരളത്തിലെത്തുന്നത്. 

മംഗലാപുരത്ത് നിന്നും റോഡ് മാര്‍ഗ്ഗം കേരളത്തിലെത്തുന്ന രാഹുല്‍ പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടും പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍ വസന്തകുമാറിന്റെ വീടും സന്ദര്‍ശിക്കുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ അറിയിച്ചിരുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി

'റിങ്കുവിനെ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ട്... ' മുന്‍ ഓസീസ് താരം പറയുന്നു

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്