കേരളം

'നിങ്ങള്‍ കള്ളനാണെങ്കില്‍ ഞങ്ങള്‍ കള്ളന് കഞ്ഞിവെച്ചവര്‍; പിവി അന്‍വറുമായി ചര്‍ച്ച; കെപിസിസി അംഗത്തെ ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു'

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: പൊന്നാനിയിലെ ഇടതു സ്വതന്ത്രസ്ഥാനാര്‍ഥി പിവി അന്‍വറുമായി ചര്‍ച്ച നടത്തിയെന്ന് ആരോപിച്ച് കെപിസിസി അംഗം എംഎന്. കുഞ്ഞഹമ്മദ് ഹാജിയുടെ വാഹനം ഒരു വിഭാഗം മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ മലപ്പുറം തിരൂരങ്ങാടിയില്‍ തടഞ്ഞുവച്ചു.  മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കളേയും പ്രവര്‍ത്തകരേയും പിവി അന്‍വര്‍ ഒപ്പം നിര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് സംഭവം. 

ഇങ്ങള് എന്ത് മനുഷ്യനാ, എന്ത് യുഡിഎഫാണ് എന്ന് ചോദിച്ചായിരുന്നു ലീഗ് പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞത്. ഇന്നലെ നിങ്ങള്‍ വേദിയില്‍ പറഞ്ഞത് എന്തായിരുന്നു. തെരഞ്ഞടുപ്പ് സമയത്ത് നിങ്ങള്‍ എന്ത് പരിപാടിയാണ് ചെയ്യുന്നത്. നിങ്ങള്‍ എവിടുത്തെ ചെയര്‍മാനാ. ഇവിടെ മത്സരിക്കുന്നത് ലീഗ് സ്ഥാനാര്‍ത്ഥിയല്ല യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ്. നിങ്ങള്‍ ആരെയാണ് പറ്റിക്കുന്നത്. നിങ്ങള്‍ ജില്ലാ കോണ്‍ഗ്രസിന്റെ ട്രഷററാ. നിങ്ങള്‍ കള്ളനാണെങ്കില്‍ ഞങ്ങള്‍ കള്ളന് കഞ്ഞിവെച്ചവരാണെന്നും തടഞ്ഞുവെച്ചവര്‍ കുഞ്ഞഹമ്മദ് ഹാജിയോട് ആക്രോശിച്ചു. ലീഗുകാര്‍ കോണ്‍ഗ്രസ് നേതാവിനെ തടയുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

എന്നാല്‍ വെന്നിയൂരിലെ സുഹൃത്തിന്റെ വീട്ടില്‍ വച്ച് അപ്രതീക്ഷിതമായി പിവി അന്‍വറിനെ കണ്ടതാണന്നും രാഷ്ട്രീയം സംസാരിച്ചിട്ടില്ലെന്നും എംഎന്‍ കുഞ്ഞഹമ്മദ് ഹാജി പ്രതികരിച്ചു. സംഭവത്തില്‍ വാഹനം തടഞ്ഞവര്‍ക്കെതിരെ തിരുരങ്ങാടി പൊലീസില്‍ പരാതി നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും