കൊച്ചി: 'ഇങ്ങനെ ഒരു വേദിയില്‍ എന്നെ കാണുമ്പോള്‍ പലരുടെയും മുഖത്ത് ഞാനൊരു ചുളിവ് കാണുന്നുണ്ട്. ഞാനിവിടെ വന്നത് രാജീവിനെ വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച് ലോക്സഭയിലയക്കണമെന്ന അഭ്യര്‍ത്ഥനയുമായാണ്' മേജര്‍ രവി പറഞ്ഞു.എറണാകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി രാജീവിന്റെ തെരഞ്ഞെടുപ്പു കണ്വെന്ഷന് വേദിയിലാണ്, പലരെയും അദ്ഭുതപ്പെടുത്തി മേജര്‍ രവി എത്തിയത്.
പല എംപി മാരും രാജ്യസഭയില്‍ പോയിട്ട് പിന്നീട് അവിടെ പോകുന്നത് പെന്ഷന് വാങ്ങാന്‍ മാത്രമാണ്. എന്നാല്‍ പി രാജീവ് അങ്ങനെയല്ല. കോണ്‍ഗ്രസ് രാജ്യം ഭരിക്കുന്ന കാലത്തുപോലും എംപി എന്ന നിലയില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി എന്തെല്ലാം ചെയ്യാന്‍ കഴിയുമോ അതെല്ലാം ചെയ്ത ഒരു വ്യക്തിയാണ് രാജീവ്. ഇനി അദ്ദേഹത്തെ ജനകീയമായി തെരഞ്ഞടുത്ത് ലോക്സഭയിലേക്ക് അയക്കേണ്ട ഉത്തരവാദിത്തം നമ്മുടെത് മാത്രമാണ്. ഒരു ലോക്സഭാ എംപി എന്ന നിലയില്‍ ഇനിയും നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിന് കഴിയുമെന്ന് എനിക്ക് ഉത്തമബോധ്യമുള്ളതിനാലാണ് രാജീവിന് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കാന്‍ വന്നതെന്ന് മേജര്‍ രവി പറഞ്ഞു.
ചിത്രങ്ങള്‍: എ സനേഷ്
എപ്പോഴും ചിരിക്കുന്ന മുഖം. എല്ലാവരുമായി നിഷ്കളങ്കമായ ബന്ധം സൂക്ഷിക്കുന്ന നേതാവ് ഇതെല്ലാമാണ് രാജീവിനെ വേറിട്ട് നിര്‍ത്തുന്നത്. ഞാന്‍ ആഗ്രഹിക്കുന്നത് ജനഹിതമറിഞ്ഞ് പ്രവര്‍ത്തിക്കുന്ന എംപിമാരെയും മന്ത്രിമാരെയുമാണ്. അത് രാജീവിന് കഴിയും. സാധാരണനിലയില്‍ പാര്‍ലമെന്റില്‍ 90 ചോദ്യങ്ങള്‍ ചോദിച്ചാല്‍ തന്നെ വലിയ കാര്യമാണ്. എന്നാല്‍ രാജീവ് രാജ്യസഭയില്‍ 798 ചോദ്യങ്ങളാണ് ചോദിച്ചത്. ഇവിടെ ലോക്സഭാ എംപിമാര്‍ പോലും അത് ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പല എംപിമാരും രാജ്യസഭയില്‍ പോയതിന് ശേഷം പെന്ഷന് വാങ്ങാന്‍ പോകുന്നവരാണെങ്കില്‍ പി രാജീവ് അങ്ങനെയല്ല. ഈ കേരളത്തിന് വേണ്ടി എന്താല്ലോ ചെയ്തോ അതെല്ലാം രാജ്യസഭാ എംപിയായ കാലത്ത് പി രാജീവ് ചെയ്തെന്നും മേജര്‍ രവി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ