കേരളം

കെ ബാബുവിന് തിരിച്ചടി; അനധികൃത സ്വത്തു കേസില്‍ വിചാരണ നേരിടണം

സമകാലിക മലയാളം ഡെസ്ക്

മുവാറ്റുപുഴ: അനധികൃത സ്വത്തു സമ്പാദന കേസില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ ബാബു വിചാരണ നേരിടണമെന്ന് വിജിലന്‍സ് കോടതി. കേസില്‍നിന്നു വിടുതല്‍ തേടി ബാബു സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി.

മന്ത്രിയായിരുന്ന കാലഘട്ടത്തില്‍ കെ ബാബുവിന് വരുമാനത്തേക്കാള്‍ 43 ശതമാനം അധിക സ്വത്തുണ്ടെന്നാണ് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതു ചോദ്യം ചെയ്താണ് ബാബു ഹര്‍ജി നല്‍കിയത്. യാത്രാപ്പടി കണക്കിലെടുക്കാതെയാണ് വിജിലന്‍സ് സ്വത്ത് കണക്കാക്കിയതെന്ന് ബാബു ഹര്‍ജിയില്‍ പറഞ്ഞു. എന്നാല്‍ ഈ ഘട്ടത്തില്‍ ഹര്‍ജി അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

അനധികൃത സ്വത്ത് ഇല്ലെങ്കില്‍ ബാബുവിന് വിചാരണഘട്ടത്തില്‍ അതു തെളിയിക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി. വിചാരണയിലൂടെയാണ് ഇക്കാര്യത്തില്‍ വ്യക്തത വരേണ്ടതെന്ന് അഭിപ്രായപ്പെട്ട കോടതി 43 ശതമാനം അധിക സ്വത്തെന്ന കണ്ടെത്തലിനോടു പൂര്‍ണമായും യോജിച്ചില്ല. ഇതില്‍ ആറു ശതമാനം സ്വത്തിന്റെ കാര്യത്തില്‍ വ്യക്തത വരാനുണ്ടെന്ന് കോടതി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി