കേരളം

പിജെ ജോസഫിനെ സ്വാ​ഗതം ചെയ്ത് ജേക്കബ് വിഭാ​ഗം; ലയനം അടഞ്ഞ അധ്യായമല്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോട്ടയം സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കേരള കോണ്‍ഗ്രസിൽ സമ്മർദ്ദം ശക്തമാക്കി പിജെ ജോസഫ് വിഭാഗം നീങ്ങുന്നതിന് പിന്നാലെ ജോസഫിനെ തങ്ങളുടെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം. ജോസഫിനെ സ്വാ​ഗതം ചെയ്യുന്നതായി ജേക്കബ് വിഭാ​ഗം ചെയർമാൻ ജോണി നെല്ലൂർ പറഞ്ഞു. കേരള കോണ്‍ഗ്രസുകളുടെ ലയനം അടഞ്ഞ അധ്യായമല്ലെന്നും അനുയോജ്യമായ സാഹചര്യമുണ്ടായാല്‍ അതു നടക്കുമെന്നും ജോണി നെല്ലൂര്‍ വ്യക്തമാക്കി. 

കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യുഡിഎഫില്‍ നീക്കങ്ങള്‍ നടക്കുന്നുണ്ട്. പാര്‍ട്ടി പിളര്‍ന്നാലും പിജെ ജോസഫും സംഘവും യുഡിഎഫ് വിട്ടു പോകില്ല.  ജോസഫിനെ മുന്നണിയിൽ നിർത്തി പ്രശ്നം പരിഹരിക്കുമെന്നും ജോണി നെല്ലൂർ കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്