കേരളം

രാഹുൽ ഇന്ന് കേരളത്തിൽ ; കോൺ​ഗ്രസ് പ്രചാരണങ്ങൾക്ക് തുടക്കമിടും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കോൺ​ഗ്രസ് അധ്യക്ഷൻ  രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. ഇന്നും നാളെയുമായി വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കമിട്ട് രാഹുൽ കോഴിക്കോട്ട് നാളെ നാലരയ്ക്ക് നടക്കുന്ന ‘ജനമഹാറാലി’യിൽ പങ്കെടുക്കും. കോൺഗ്രസ് സ്ഥാനാർഥിപ്പട്ടിക സംബന്ധിച്ചു മുതിർന്ന നേതാക്കളുടെ അഭിപ്രായവും തേടിയേക്കും.

ഇന്ന് 3.30നു തിരുവനന്തപുരത്തെത്തുന്ന രാഹുൽ, ഹെലികോപ്റ്ററിൽ നാഗർകോവിലിലേക്കു പോകും. 4.20 ന് അവിടെ കോൺഗ്രസ് റാലിയിൽ പങ്കെടുക്കും. പിന്നീട് തിരുവനന്തപുരം, കൊച്ചി വഴി തൃശൂരിലെത്തി രാമനിലയത്തിൽ തങ്ങും.  നാളെ 11 ന് തൃപ്രയാറിൽ ഫിഷർമെൻ പാർലമെന്റ് പരിപാടി. തുടർന്നു കണ്ണൂർ വിമാനത്താവളത്തിലെത്തി, കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ ബന്ധുക്കളെ കാണും. 

തുടർന്ന് ഒരു മണിക്ക് ഹെലികോപ്റ്ററിൽ പെരിയയിലെത്തും. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും വീടുകൾ സന്ദർശിക്കും. 4.30ന് കോഴിക്കോട് കടപ്പുറത്ത് സമ്മേളനത്തിൽ പ്രസംഗിക്കും. നേരത്തെ പുൽവാമ ഭീകരാക്രമണത്തിൽ  കൊല്ലപ്പെട്ട ജവാൻ വസന്തകുമാറിന്റെ വയനാട്ടിലെ വീട് സന്ദർശിക്കാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും, മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിൽ സുരക്ഷാ കാരണങ്ങളാൽ അനുമതി നിഷേധിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

ആഡംബരമില്ലാതെ ലളിത വിവാഹം, മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

ആലുവയില്‍ ഗുണ്ടാ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു; നാലുപേര്‍ക്ക് പരിക്ക്

വീണ്ടും രക്ഷകനായി സ്‌റ്റോയിനിസ്, 45 പന്തില്‍ 62 റണ്‍സ്; മുംബൈയെ തോല്‍പ്പിച്ച് ലഖ്‌നൗ

ഇന്നുമുതൽ സാമ്പത്തികരം​ഗത്ത് നിരവധി മാറ്റങ്ങൾ; അറിയേണ്ട നാലുകാര്യങ്ങൾ