കേരളം

വോട്ട് നേടാന്‍ ലീഗ് ജെയ്‌ഷെ മുഹമ്മദുമായി വരെ സഖ്യമുണ്ടാക്കും: കോടിയേരി ബാലകൃഷ്ണന്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏതു വിധേനയും വോട്ട് സ്വന്തമാക്കാന്‍ മുസ്‌ലിം ലീഗും യുഡിഎഫും വേണമെങ്കില്‍ ജയ്‌ഷെ മുഹമ്മദുമായി വരെ സഖ്യമുണ്ടാക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പരാജയഭീതിയിലാണ് ലീഗും കോണ്‍ഗ്രസും. എസ്ഡിപിഐയുമായി ചര്‍ച്ച നടത്തിയതിലൂടെ ലീഗിന്റെ മതനിരപേക്ഷ മുഖം അഴിഞ്ഞുവീണിരിക്കുന്നു.

സര്‍ക്കാരിനു കീഴിലുള്ള കെടിഡിസിയുടെ ഹോട്ടലില്‍ വര്‍ഗീയ സംഘടനയുമായി ചര്‍ച്ച നടത്തിയ ലീഗ് നേതാക്കള്‍ തെരഞ്ഞെടുപ്പു ചട്ടലംഘനമാണ് നടത്തിയത്. സംഘടനാപരമായും രാഷ്ട്രീയമായും യുഡിഎഫ് ശിഥിലമായി. പിജെ ജോസഫിനെ മുന്നില്‍ നിര്‍ത്തി കേരള കോണ്‍ഗ്രസിനെ പിളര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്