കേരളം

ജോസ് കെ മാണിക്കും തനിക്കും രണ്ട് നീതി, കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ടു;  പാര്‍ലമെന്ററി മോഹം ഉപേക്ഷിക്കുന്നുവെന്ന് പി ജെ ജോസഫ്‌

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: തനിക്കും ജോസ് കെ മാണിക്കും പാര്‍ട്ടിയില്‍ വ്യത്യസ്ത നീതിയാണെന്ന് കേരള കോണ്‍ഗ്രസ് (എം) വര്‍ക്കിങ് ചെയര്‍മാന്‍ പി ജെ ജോസഫ്. ലോക്‌സഭാ സ്ഥാനാര്‍ഥിത്വ വിഷയത്തില്‍ മനപൂര്‍വം മാറ്റി നിര്‍ത്തിയെന്നും ജോസഫ് പറഞ്ഞു. എങ്കിലും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 മനഃപൂര്‍വം മാറ്റി നിര്‍ത്തുന്നതിന് വേണ്ടിയാണ് പ്രാദേശിക വാദം ഉന്നയിച്ചത്. ഉള്‍പാര്‍ട്ടി ജനാധിപത്യം ശക്തിപ്പെടുത്തുവാന്‍ വേണ്ടി പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ പോരാടും.  പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാവില്ലെന്നും നിലവില്‍ യുഡിഎഫ് വിടാന്‍ ഉദ്ദേശമില്ലെന്നും പി ജെ  ജോസഫ് വ്യക്തമാക്കി.

ഇടുക്കി സീറ്റ് ചോദിച്ച തന്നോട് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുകയായിരുന്നു. മറ്റൊരു പാര്‍ട്ടിയുടെ ചിഹ്നത്തില്‍ മത്സരിക്കാനില്ലെന്നും ഈ നിര്‍ദ്ദേശത്തോട് യോജിക്കാനാവില്ലെന്നും
വ്യക്തമാക്കി. ഇത്തരം വ്യവസ്ഥകള്‍ സ്വീകരിക്കാതെ വന്നതോടെയാണ് സീറ്റിന്റെ കാര്യത്തില്‍ അനിശ്ചിതത്വം ഉണ്ടായത്. പാര്‍ട്ടിയുടെ കെട്ടുറപ്പിന് വേണ്ടി പാര്‍ലമെന്ററി മോഹം താന്‍ മാറ്റി വയ്ക്കുകയാണെന്നും പി ജെ ജോസഫ് തുറന്നടിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി