കേരളം

യുപിഎ സർക്കാരെങ്കിൽ പ്രേമചന്ദ്രൻ മന്ത്രി ?; പരോക്ഷ സൂചന നൽകി മുരളീധരൻ, സംഘിയാക്കുന്നത് പരാജയഭീതിമൂലം

സമകാലിക മലയാളം ഡെസ്ക്

കൊല്ലം : ലോക്സഭ തെരഞ്ഞെടുപ്പിൽ യുപിഎയ്ക്ക് അധികാരം ലഭിച്ചാൽ എൻ കെ പ്രേമചന്ദ്രൻ കേന്ദ്രമന്ത്രിയാകുമെന്ന സൂചന നൽകി കെ മുരളീധരൻ എംഎൽഎ. യുഡിഎഫിന്റെ കൊല്ലം പാര്‍ലമെന്റ് കണ്‍വെന്‍ഷനിലായിരുന്നു കോണ്‍ഗ്രസ് പ്രചാരണ സമിതി അധ്യക്ഷന്‍ കൂടിയായ കെ മുരളീധരന്റെ പ്രഖ്യാപനം.

രാഹുൽ​ഗാന്ധിയുടെ നേതൃത്വത്തിൽ കോൺ​ഗ്രസ് സർക്കാർ അധികാരത്തിൽ വന്നാൽ പ്രേമചന്ദ്രന് കൂടുതൽ ഉത്തരവാദിത്തങ്ങൾ ഉണ്ടാകുമെന്നാണ് മുരളീധരൻ പറഞ്ഞത്. മുരളീധരന്റെ പ്രഖ്യാപനത്തെ ഹർഷാരവത്തോടെയാണ് സദസ് എതിരേറ്റത്.

പരാജയഭീതിമൂലമാണ് ആര്‍എസ്പി നേതാവായ എന്‍ കെ പ്രേമചന്ദ്രനെ സിപിഎം സംഘിയാക്കുന്നതെന്നും മുരളീധരന്‍ ആരോപിച്ചു. അപകീര്‍ത്തിപെടുത്താനും വോട്ടര്‍മാരില്‍ ആശയക്കുഴപ്പമുണ്ടാകാനുമാണ്  സംഘിവല്‍ക്കരണം എന്നായിരുന്നു  എന്‍ കെ പ്രേമചന്ദ്രന്റെ പ്രതികരണം. 

നിലവാരമില്ലാത്ത അപവാദ പ്രചരണത്തിലൂടെ വ്യക്തിഹത്യ  നടത്തി ഒരു വ്യക്തിയുടെ രാഷ്ട്രീയ പിതൃത്വത്തെയും രാഷ്ട്രീയമായ വ്യക്തിത്വത്തെയും ഇല്ലായ്മ ചെയ്ത്, പൊതുസമൂഹത്തിന് മുന്നിൽ അപകീർത്തിപ്പെടുത്തി തെര‍ഞ്ഞെടുപ്പിൽ പരാജയപ്പെടുത്താനാണ് സിപിഎം ശ്രമിക്കുന്നതെന്നും പ്രേമചന്ദ്രൻ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

ഡാ.. ദര്‍ശാ ഇറങ്ങിവാടാ പട്ടി..!; സിംഹത്തെ വെല്ലുവിളിച്ച് ചാക്കോച്ചൻ, ചിരിപ്പിച്ച് '​ഗർർർ' ടീസർ

വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും

'വോട്ട് എല്ലാ വര്‍ഷവും ചെയ്യാറുണ്ട്, ഇപ്പോള്‍ ഓണ്‍ലൈനായിട്ടൊക്കെ ചെയ്യാമല്ലോ'; ജ്യോതികയ്ക്ക് ട്രോള്‍

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'