കേരളം

സംസ്ഥാനത്ത് കനത്ത ചൂട് തുടരും; വിവിധ ജില്ലകളില്‍ താപനില  3 ഡിഗ്രി വരെ വര്‍ധിക്കാം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയേക്കാള്‍ 2 മുതല്‍ 3 ഡിഗ്രി വരെ വര്‍ധിക്കാം. 20ന് തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും സാമാന്യം നല്ല ചൂടുണ്ടാകും. 21നു കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ താപനില വീണ്ടും ഉയര്‍ന്നേക്കും. 22നു ചൂട് അല്‍പം കുറഞ്ഞേക്കും.

ഉഷ്ണതരംഗ മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാല്‍ കോട്ടയം ജില്ല കരുതലിലായിരുന്നെങ്കിലും ഇന്നലെ താപനില ഒരു ഡിഗ്രി കുറഞ്ഞത് ആശ്വാസമായി. 2 മുതല്‍ 4 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. വെള്ളിയാഴ്ച 37 ഡിഗ്രി രേഖപ്പെടുത്തിയപ്പോള്‍ ഇന്നലെ ഏറ്റവും ഉയര്‍ന്ന താപനില 36 ഡിഗ്രിയായി. കുമരകത്ത് 32 വരെ താഴുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്