കേരളം

രമ്യയെ വിജയിപ്പിച്ചാൽ വോട്ടർമാർക്ക് ഖേദിക്കേണ്ടി വരില്ല; ഒരു നാട്ടുകാരന്റെ ഉറപ്പെന്ന് പി കെ ഫിറോസ് 

സമകാലിക മലയാളം ഡെസ്ക്

ലത്തൂരിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന് പിന്തുണയുമായി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. രമ്യയെ വോട്ട് ചെയ്ത് വിജയിപ്പിച്ചാൽ വോട്ടർമാർക്ക് പിന്നീടൊരിക്കലും ഖേദിക്കേണ്ടി വരില്ലെന്നാണ് ഫിറോസിന്റെ വാക്കുകൾ. തന്റെ ഫേസ്ബുക്ക് പേജിലാണ് രമ്യയെ അനുകൂലിച്ച് ഫിറോസ് കുറിച്ചത്. 

ഫിറോസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം. 

ഇത് രമ്യ ഹരിദാസ്...
ചെറുപ്രായത്തിൽ തന്നെ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പദവിയിൽ കഴിവ് തെളിയിച്ച വ്യക്തിത്വം. ആലത്തൂർ പാർലമെന്റ് മണ്ഡലത്തിൽ വിജയക്കൊടി പാറിക്കാൻ കോൺഗ്രസ് നേതൃത്വം ചുമതലപ്പെടുത്തിയ സാരഥി. വോട്ട് ചെയ്ത് വിജയിപ്പിച്ചാൽ വോട്ടർമാർക്ക് പിന്നീടൊരിക്കലും ഖേദിക്കേണ്ടി വരില്ല. ഒരു നാട്ടുകാരന്റെ ഉറപ്പാണ്.

കോഴിക്കോട് ജില്ലയിലെ കുന്നമംഗലത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായ രമ്യ കെഎസ്‌യുവിലൂടെയാണ് തന്റെ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയത്. രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ ആറുവര്‍ഷം മുന്‍പ് ഡല്‍ഹിയില്‍ നടന്ന ടാലന്റ് ഹണ്ടായിരുന്നു രമ്യയുടെ ജീവിതം മാറ്റിമറിച്ചത്. നിലപാടുകളും അഭിപ്രായങ്ങളും വ്യക്തമാക്കി രമ്യ തിളങ്ങിയപ്പോള്‍ രാഹുല്‍ അവരിലെ നേതൃപാടവം തിരിച്ചറിഞ്ഞു.

വിദ്യാര്‍ത്ഥി സംഘടനയായ കെഎസ്‌യുവിലൂടെ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയശേഷം ഗാന്ധിയന്‍ സംഘടനയായ ഏകതാപരിഷത്തിന്റെ മുഖ്യപ്രവര്‍ത്തകയായിരുന്നു. ഏകതാപരിഷത്ത് നടത്തിയ ആദിവാസി ദളിത് സമരങ്ങളിലും ദിവ്യ പങ്കെടുത്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു