കേരളം

എതിരാളി ആരെന്ന് ഞാന്‍ നോക്കാറില്ല; പോരാട്ടം ആശയങ്ങള്‍ തമ്മിലെന്ന് മുരളീധരന്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ദൗത്യവും താന്‍ ഏറ്റെടുക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംഎല്‍എ. വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി തന്നെ തീരുമാനിച്ചതായുളള വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു കെ മുരളീധരന്‍.

വടകരയില്‍ സ്ഥാനാര്‍ത്ഥിയാകുന്നതിനെ കുറിച്ച് കെപിസിസി പ്രസിഡന്റ് വിളിച്ച് സംസാരിച്ചിരുന്നു. ഇക്കാര്യത്തില്‍ താന്‍ സമ്മതം അറിയിച്ചിട്ടുണ്ട്. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏതു ദൗത്യവും ഏറ്റെടുക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകിയത് യുഡിഎഫിന്റെ സാധ്യതകളെ ഒരുതരത്തിലും ബാധിക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു

എതിര്‍സ്ഥാനാര്‍ത്ഥിയാരെന്ന് താന്‍ നോക്കാറില്ലെന്ന് വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്‍ ആണെന്ന കാര്യം ചൂണ്ടിക്കാണിച്ചപ്പോള്‍ കെ മുരളീധരന്‍ പ്രതികരിച്ചു. ആശയങ്ങള്‍ തമ്മിലുളള പോരാട്ടമാണ് നടക്കുക. ജനാധിപത്യവും അക്രമരാഷ്ട്രീയവും തമ്മിലുളള പോരാട്ടമാണ് വടകരയില്‍ നടക്കുക എന്നും കെ മുരളീധരന്‍ പറഞ്ഞു. സിപിഎം ജനാധിപത്യത്തില്‍ വിശ്വസിക്കുന്നില്ലെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ

സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ; 53,000ല്‍ താഴെ

50 സിക്‌സര്‍; ആയിരം റണ്‍സ്; നേട്ടവുമായി റിയാന്‍ പരാഗ്