കേരളം

ഒരു വോട്ടർക്ക് 12 സെക്കൻഡ്; വി വി പാറ്റ് വരുന്നതോടെ വോട്ടിങ് സമയം കൂടും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ എല്ലാ ബൂത്തുകളിലും വി.വി പാറ്റ് വരുന്നതോടെ വോട്ടിങ് സമയം കൂടും. ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉപയോഗിക്കുേമ്പാൾ ഒരാളുടെ വോട്ടിങ് പ്രക്രിയ പൂർത്തിയാകാൻ അഞ്ച് സെക്കൻറാണ് വേണ്ടത്. എന്നാൽ വോട്ടിംഗ് യന്ത്രത്തിൽ തങ്ങൾ ശരിയായ രീതിയിലാണോ വോട്ട് ചെയ്തതെന്നു സമ്മതിദായകർക്ക്  ഉറപ്പുവരുത്തുന്നതിനുള്ള വി വി പാറ്റ് യന്ത്രത്തിൽ ഏഴ് സെക്കൻറ് നേരമാണ്​ വോട്ട് വിവരം തെളിഞ്ഞ് നിൽക്കുക. ഇതോടെ ഒരാൾക്ക് വേണ്ടി വരുന്ന സമയം നേരത്തെയുള്ള അഞ്ച് സെക്കൻറിൽ നിന്ന് 12 സെക്കൻറായി ഉയരും.

തന്റെ വോട്ട് തെറ്റായാണ് വി.വി പാറ്റിൽ (വോട്ടർ വെരിഫിയബിൾ പേപ്പർ ഒാഡിറ്റ്) രേഖപ്പെടുത്തിയതെന്ന്​ സംശയമുണ്ടെങ്കിൽ പിശകുണ്ടെന്ന് പരാതിപ്പെടാൻ  വോട്ടർക്ക്  അവകാശമുണ്ട്. ഇക്കാര്യം ബൂത്തിലെ പ്രിസൈഡിങ്​ ഓഫീസറോടാണ് പരാതിപ്പെടേണ്ടത്. ഇത് പരിശോധിക്കാൻ ടെസ്റ്റ് വോട്ടിന് വീണ്ടും വോട്ടർക്ക് അവസരം നൽകും. പ്രിസൈഡിങ് ഓഫീസറുടെയും ബൂത്ത് ഏജൻറുമാരുടെയും സാന്നിധ്യത്തിലാണ് സമ്മതിദായകൻ  ടെസ്റ്റ് വോട്ട് രേഖപ്പെടുത്തേണ്ടത്. പരിശോധനയിൽ ആരോപണം ശരിയാണെങ്കിൽ വോട്ടിങ് നിർത്തിവെക്കുകയും റിേട്ടണിങ് ഓഫീസറുടെ നിർദേശപ്രകാരം തുടർ നടപടി സ്വീകരിക്കുകയും ചെയ്യും. എന്നാൽ ആരോപണം തെറ്റാണെങ്കിൽ െഎ.പി.സി 177 പ്രകാരം കേസെടുക്കും. ആറ് മാസം തടവോ, 1000 രൂപ പിഴയോ, ഇവ രണ്ടും ഒപ്പമോ വിധിക്കാവുന്ന വകുപ്പ് പ്രകാരമാണ് കേസ്. 

ഫലപ്രഖ്യാപനം വന്ന ശേഷം 45 ദിവസമാണ് ആക്ഷേപങ്ങളും പരാതികളും ഉന്നയിക്കാനുള്ള സമയപരിധി. ഇക്കാലയളവ് വരെ വി വി പാറ്റിലെ പ്രിൻറുകൾ സൂക്ഷിക്കും. പരാതിയുണ്ടെങ്കിൽ തീർപ്പാക്കുന്നത് വരെ ആ മണ്ഡലത്തിലേത് സൂക്ഷിക്കും. അല്ലാത്തവ 45 ദിവസം കഴിഞ്ഞ് ഒഴിവാക്കും. തർക്കമുണ്ടാകുന്ന പക്ഷം കോടതിക്ക് വേണമെങ്കിൽ വി.വി പാറ്റ് പ്രിൻറുകൾ എണ്ണാനും ആവശ്യപ്പെടാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു