കേരളം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; അമൃത- രാജ്യറാണി എക്‌സ്പ്രസ് ഇന്ന് മുതല്‍ ഒരു മണിക്കൂര്‍ നേരത്തേ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: അമൃത- രാജ്യറാണി എക്‌സ്പ്രസ് ഇന്ന് മുതല്‍ ഒരു മണിക്കൂര്‍ നേരത്തേ യാത്ര ആരംഭിക്കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. 10 മണിക്ക് തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കുന്ന ട്രെയിന്‍ ഇന്ന് മുതല്‍ ഏപ്രില്‍ 24 വരെ രാത്രി ഒന്‍പത് മണിക്കാവും യാത്ര ആരംഭിക്കുക.
 
എറണാകുളത്തിനും അങ്കമാലിക്കും ഇടയില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് ഈ സമയ മാറ്റമെന്ന് റെയില്‍വേ വ്യക്തമാക്കി. തൃശ്ശൂര്‍ വരെയുള്ള യാത്രയാണ് ഒരു മണിക്കൂര്‍ നേരത്തേയെത്തുക. ഇവിടെ നിന്നും സമയക്രമം പാലിച്ചേ യാത്ര തുടരുകയുള്ളൂ.

എഗ്മോര്‍ - ഗുരുവായൂര്‍ എക്‌സ്പ്രസ് ഏപ്രില്‍ 25 വരെ രണ്ട് മണിക്കൂര്‍ എറണാകുളത്ത് നിര്‍ത്തിയിട്ട ശേഷമേ യാത്ര തുടരുകയുള്ളൂവെന്നും റെയില്‍വേ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ

ചൂട് അസഹനീയം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു, ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കുക

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം