കേരളം

വടകരയില്‍ കോലീബി സഖ്യമെന്ന് പി ജയരാജന്‍; യുഡിഎഫിനും എന്‍ഡിഎയ്ക്കും ഒരു സ്ഥാനാര്‍ത്ഥി ഉണ്ടാവുക സ്വാഭാവികം

സമകാലിക മലയാളം ഡെസ്ക്

വടകര: വടകരയില്‍ കോണ്‍ഗ്രസ്-ലീഗ്-ബിജെപി സഖ്യത്തിന് സാധ്യതയെന്ന് സിപിഎം സ്ഥാനാര്‍ത്ഥി പി ജയരാജന്‍. വടകരയില്‍ എല്‍ഡിഎഫിനെ എതിര്‍ക്കുന്നവരെല്ലാം ഒന്നിക്കാന്‍ സാധ്യതയുണ്ട്. 91 ലെ കോലീബി സഖ്യം ആവര്‍ത്തിച്ചേക്കുമെന്നും എല്‍ഡിഎഫ് അതെല്ലാം നേരിടുമെന്നും ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെ മുരളീധരനെ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് ജയരാജന്റെ പ്രതികരണം. യുഡിഎഫിനും എന്‍ഡിഎയ്ക്കും ഒരു സ്ഥാനാര്‍ത്ഥി ഉണ്ടാവുക എന്നത് സ്വാഭാവികമാണ്. വടകരയില്‍ എതിര്‍ സ്ഥാനാര്‍ത്ഥി ആരെന്നതിന് പ്രസക്തിയില്ലെന്നും ജയരാജന്‍ പറഞ്ഞു. 

അതേസമയം മത്സരത്തില്‍ എതിരാളി ആരെന്ന് നോക്കാറില്ലെന്നും മത്സരം ആശയങ്ങളോടാണെന്നും കെ മുരളീധരന്‍ പറഞ്ഞു. ജനാധിപത്യവും അക്രമരാഷ്ട്രീയവും തമ്മിലുള്ള പോരാട്ടമാണ് വടകരയിലേത്. താന്‍ ജനാധിപത്യത്തിനൊപ്പവും ഇടതുമുന്നണി അക്രമരാഷ്ട്രീയത്തിനൊപ്പവുമാണെന്നും മുരളീധരന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്