കേരളം

അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് നിലച്ചു, സംഭരണശേഷിയുടെ പകുതിയായി ജലനിരപ്പ്; വൈദ്യുതോല്‍പ്പാദനം പ്രതിസന്ധിയിലേക്ക്‌

സമകാലിക മലയാളം ഡെസ്ക്

കുമളി: വേനല്‍ കടുത്തതോടെ ആശങ്ക ഉയര്‍ത്തി സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് താഴുന്നു. മിക്ക ഡാമുകളുടേയും വൃഷ്ടി പ്രദേശത്ത് മഴയില്ലാത്തതിനെ തുടര്‍ന്ന് ജലനിരപ്പ് താഴുന്നത് വൈദ്യുതോത്പാദനത്തെ വരും ദിവസങ്ങളില്‍ കാര്യമായി ബാധിക്കും. 

2356.06 അടിയാണ് സംസ്ഥാനത്തെ പ്രധാന അണക്കെട്ടായ ഇടുക്കിയിലെ ഇപ്പോഴത്തെ ജലനിരപ്പ്, സംഭരണശേഷിയുടെ 51 ശതമാനം. ജലനിരപ്പ് കുറഞ്ഞതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും പെന്‍സ്റ്റോക്ക് പൈപ്പിലൂടെ വെള്ളമൊഴുക്കുന്നത് തമിഴ്‌നാടിന് നിര്‍ത്തേണ്ടി വന്നു. ഇതോടെ തമിഴ്‌നാട് ലോവര്‍ക്യാമ്പിലെ വൈദ്യുതി ഉത്പാദനവും മുടങ്ങി. 

മാര്‍ച്ച് അവസാനത്തോടെ ജലനിരപ്പ് താഴുമ്പോഴാണ് തമിഴ്‌നാട് ലോവര്‍ക്യാമ്പ് അറ്റകുറ്റപ്പണികള്‍ക്കായി നിര്‍ത്താറുള്ളത്. എന്നാല്‍ ഇത്തവണ മാര്‍ച്ച് ആദ്യ ആഴ്ചയില്‍ തന്നെ നിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി വയ്‌ക്കേണ്ടി വന്നു. കേരളത്തിലെ രണ്ടാമത്തെ വലിയ വൈദ്യുത പദ്ധതിയായ ശബരിഗിരിയുടെ പമ്പാ അണക്കെട്ടില്‍ 51 ശതമാനമാണ് ഇപ്പോഴത്തെ ജലനിരപ്പ്. 39.153 ദശലക്ഷം വൈദ്യുതി ഉത്പാദിപ്പിക്കുവാനുള്ള ജലമാണ് ഇനി ഇവിടെയുള്ളത്. 

കക്കി ഡാമില്‍ സംഭരണ ശേഷിയുടെ പകുതിയിലേക്ക് ജലനിരപ്പ് എത്തിയപ്പോള്‍ ഷോളയാറില്‍ 47 ശതമാനം വെള്ളമാണ് ഉള്ളത്. ഇടമലയാറില്‍ സംഭരണശേഷിയുടെ 38 ശതമാനം വെള്ളമാണുള്ളത്. നേര്യമംഗലം, പൊരിങ്ങല്‍, ചെങ്കുളം, ലോവര്‍ പെരിയാര്‍, പൊന്മുടി, കക്കാട് അണക്കെട്ടുകളിലെ ജലനിരപ്പും താഴ്ന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

മൂന്നാംഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍; ചിലയിടത്ത് ഇഞ്ചോടിഞ്ച്; ജനവിധി തേടുന്നവരില്‍ പ്രമുഖരും

ഓടുന്ന ട്രെയിനില്‍ വച്ച് യുവതിയെ മുത്തലാഖ് ചൊല്ലി; ഭര്‍ത്താവ് മുങ്ങി

നടിയെ രഹസ്യവിവാഹം ചെയ്‌തെന്ന് വാര്‍ത്തകള്‍; താന്‍ നയന്റീസ് കിഡ് സിങ്കിള്‍ എന്ന് ജയ്

ജാഗ്രതൈ!; മാര്‍ച്ച് പാദത്തില്‍ നിരോധിച്ച വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ എണ്ണം രണ്ടുകോടിയില്‍പ്പരം, ഇരട്ടി വര്‍ധന