കേരളം

കുമ്മനത്തെ കോണ്‍ഗ്രസ് സഹായിക്കും; അഞ്ചിടത്ത് യുഡിഎഫിന് ആര്‍എസ്എസ് സഹായം; ആരോപണവുമായി കോടിയേരി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കോണ്‍ഗ്രസ് -ബിജെപിയുമായി ധാരണയിലെത്തിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുഡിഎഫ് -എസ്ഡിപിഐയുമായി മുന്നണിയുണ്ടാക്കിയിരിക്കുകയാണ്. ഇതിനായി മുസ്ലീം ലീഗിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. മുസ്ലീംലീഗും എസ്ഡിപിഐയും തമ്മിലുള്ള ബന്ധം ആര്‍എസ്എസും ബിജെപിയും തമ്മിലുള്ള ബന്ധം പോലെയായെന്നും കോടിയേരി പറഞ്ഞു. എസ്ഡിപിഐയുമായി സഖ്യമുണ്ടാക്കിയത് യുഡിഎഫിന്റെ രാഷ്ട്രീയ പാപ്പരത്തത്തിന്റെ ഭാഗമാണ്. ന്യൂനപക്ഷവര്‍ഗീയത ആളിക്കത്തിക്കാനാണ് യുഡിഎഫ് ശ്രമമെന്നും കോടിയേരി പറഞ്ഞു.

ബിജെപി മുന്നണി ഹിന്ദുത്വവര്‍ഗീയതയെ ഉത്തേജിപ്പിക്കുയാണ്. കേരളത്തിലെ അഞ്ച് ലോക്‌സഭാ മണ്ഡലങ്ങളില്‍ ദുര്‍ബല സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി യുഡിഎഫിനെ സഹായിക്കാനാണ് ആര്‍എസ്എസ് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. അതിന്റെ ഭാഗമായി വടകര, കൊല്ലം, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം മണ്ഡലങ്ങളില്‍ എന്‍ഡിഎയുടെ ദുര്‍ബല സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി യുഡിഎഫിനെ സഹായിക്കും. ഇതിന് പ്രത്യുപകരമായി തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനെ കോണ്‍ഗ്രസ് സഹായിക്കാനുള്ള പദ്ധതിയാണ് തയ്യാറാക്കിയതെന്നും കോടിയേരി പറഞ്ഞു. വട്ടിയൂര്‍ക്കാവില്‍ നിന്ന് മുരളീധരനെ വടകരയിലേക്ക് മാറ്റിയത് ഇതിന്റെ ഭാഗമാണ്. കേരളത്തില്‍ ഒരു സീറ്റിലെങ്കിലും ആര്‍എസ്എസിന് ജയിക്കണം. അതിന് സഹായകമായ നീക്കങ്ങള്‍ അണിയറയില്‍ ആരംഭിച്ചെന്നും കോടിയേരി പറഞ്ഞു.

ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ എന്തുവൃത്തികെട്ട മാര്‍ഗവും ഇവര്‍ സ്വീകരിക്കും. സംസ്ഥാനത്ത്  യുഡിഎഫ് - എസ്്ഡിപിഐ -ആര്‍എസ്എസ് കൂട്ട് കെട്ടാണ് ഉണ്ടാകാന്‍ പോകുന്നത്. വടകരയില്‍ കെ മുരളീധരന്‍ വന്നതില്‍ ആശങ്കയില്ല. മത്സരിച്ച് ഒന്‍പത് തെരഞ്ഞടുപ്പില്‍ നാലെണ്ണം മാത്രമാണ് ജയിച്ചത്. അഞ്ചെണ്ണത്തില്‍ തോറ്റതാണ്.മന്ത്രിയായ ശേഷം മത്സരിച്ചപ്പോഴും തോറ്റു.   കോഴിക്കോട തോറ്റു, വയനാട് തോറ്റു, തൃശൂരിലും തോറ്റു, തോല്‍വിയില്‍ റെക്കോര്‍ഡ് ഇടാനാണ് മുരളി വടകരയില്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍