കേരളം

പ്രാദേശികമായി സന്ദർശിക്കാൻ വന്നിട്ടുകാര്യമില്ല; ഇന്നസെന്റിന് വോട്ടില്ലെന്ന് എൻഎസ്എസ് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ചാലക്കുടിയിലെ സിപിഎം സ്‌ഥാനാര്‍ഥി ഇന്നസെന്റിന് എന്‍എസ്‌എസ്‌ കീഴ്‌ഘടകങ്ങള്‍ വോട്ടുചെയ്യില്ലെന്ന് മുകുന്ദപുരം താലൂക്ക്‌ യൂണിയന്‍. നേതൃത്വത്തെ അംഗീകരിക്കില്ലെന്നു പറഞ്ഞശേഷം പ്രാദേശികമായി സന്ദര്‍ശിക്കാന്‍ വന്നിട്ടു കാര്യമില്ലെന്ന് താലൂക്ക്‌ യൂണിയന്‍ പ്രസിഡന്റ്‌ ഡി. ശങ്കരന്‍കുട്ടി വ്യക്‌തമാക്കി. 

എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ച ശേഷം സംസാരിക്കവെയാണ്‌, എന്‍എസ്‌എസ്‌ ആസ്‌ഥാനത്തു ചെന്നു സഹകരണം തേടില്ലെന്ന്‌ ഇന്നസെന്റ്‌ വ്യക്‌തമാക്കിയത്‌. എന്നാല്‍, പ്രാദേശിക നേതൃത്വത്തെ സമീപിക്കുമെന്നും അറിയിച്ചിരുന്നു.

തെരഞ്ഞെടുപ്പില്‍ സമദൂരം എന്നതാണ്‌ നയമെന്നു താലൂക്ക്‌ യൂണിയന്‍ വ്യക്‌തമാക്കി. അതേസമയം, ചില അംഗങ്ങള്‍ക്കു രാഷ്‌ട്രീയചുമതലയും ഉണ്ടാകും. അംഗങ്ങള്‍ക്കു ഇക്കാര്യങ്ങളെ കുറിച്ചു നല്ല ബോധ്യമുണ്ട്‌. എന്‍എസ്‌എസ്‌ നേതൃത്വത്തെ തള്ളിപ്പറയുന്നയാളെ അംഗീകരിക്കുന്ന കീഴ്‌വഴക്കം തങ്ങള്‍ക്കില്ലെന്നും ശങ്കരന്‍കുട്ടി വ്യക്‌തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്