കേരളം

തുഷാര്‍ മല്‍സരിക്കുന്നതില്‍ എതിരല്ല ; എസ്എന്‍ഡിപിക്ക് ഒരു പാര്‍ട്ടിയോടും പ്രത്യേക സ്‌നേഹമോ വിദ്വേഷമോ ഇല്ല, നിലപാട് മാറ്റി വെള്ളാപ്പള്ളി

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തുഷാര്‍ വെള്ളാപ്പള്ളി മല്‍സരിക്കുന്ന വിഷയത്തില്‍ നിലപാട് മാറ്റി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തുഷാര്‍ മല്‍സരിക്കുന്നതിനോട് താന്‍ എതിരല്ല. തുഷാറിനുള്ളത് ശക്തമായ സംഘടനാ സംസ്‌കാരം. എസ് എന്‍ഡിപി ഭാരവാഹിത്വം രാജിവെക്കേണ്ടി വരുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല. 

എസ്എന്‍ഡിപിക്ക് ഒരു പാര്‍ട്ടിയോടും പ്രത്യേക സ്‌നേഹമോ വിദ്വേഷമോ ഇല്ല. തുഷാറിനോടും എസ്എന്‍ഡിപിക്ക് ശരിദൂരമായിരിക്കുമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

നേരത്തെ ബിഡിജെഎസ് അധ്യക്ഷനായ തുഷാര്‍ വെള്ളാപ്പള്ളി മല്‍സരിക്കുന്നതിനെ വെള്ളാപ്പള്ളി നടേശന്‍ ശക്തമായി എതിര്‍ത്തിരുന്നു. മല്‍സരിക്കുകയാണെങ്കില്‍ എസ്എന്‍ഡിപി ഭാരവാഹിത്വം രാജിവെച്ചു മാത്രമേ മല്‍സരിക്കാനാകൂ. തുഷാര്‍ അടക്കം എല്ലാ സമുദായ ഭാരവാഹികള്‍ക്കും ഈ നിര്‍ദേശം ബാധകമാണെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ദിന്‍ഡോരിയിലെ സിപിഎം സ്ഥാനാര്‍ത്ഥി പിന്മാറി; ഇന്ത്യാസഖ്യത്തിന് പിന്തുണ

കോവിഷീല്‍ഡ് വാക്‌സിന്‍ പിന്‍വലിച്ച് ആസ്ട്രാസെനെക; വാണിജ്യ കാരണങ്ങളാലെന്ന് വിശദീകരണം

'പക്വതയില്ല'; അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടി പദവികളിൽ നിന്നും നീക്കി മായാവതി

വെസ്റ്റ് നൈല്‍ ഫിവര്‍: തൃശൂരില്‍ ഒരു മരണം, ജാഗ്രതാ നടപടികളുമായി അധികൃതര്‍