കേരളം

'നമ്മ കൊച്ചി, നമ്മ മെട്രോ'; രണ്ട് കോടി യാത്രക്കാരുടെ നേട്ടത്തിലേക്ക് കൊച്ചി മെട്രോ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: രണ്ട് കോടി യാത്രക്കാരെന്ന നേട്ടത്തിലേക്ക് കൊച്ചി മെട്രോ ഓടിക്കയറുന്നു. 18 കിലോ മീറ്റര്‍ മാത്രം സര്‍വീസ് നടത്തുന്ന മെട്രോ രാജ്യത്തിന് തന്നെ അഭിമാനകരമായി മാറുകയാണെന്ന് കെഎംആര്‍എല്‍ എംഡി മുഹമ്മദ് ഹനീഷ് പറഞ്ഞു.

സുരക്ഷിതമായും റോഡിലെ തിരക്കില്‍ നിന്ന് ഒഴിവായും യാത്ര ചെയ്യാമെന്നതാണ് മെട്രോയെ പ്രിയങ്കരമാക്കുന്നത്. ടിക്കറ്റ് നിരക്കുകള്‍ അല്‍പം കൂടുതലാണെന്ന ആക്ഷേപം ഉണ്ടെങ്കിലും കൊച്ചി കാണാന്‍ എത്തുന്നവരെല്ലാം ഇപ്പോള്‍ മെട്രോയിലെ സഞ്ചാരവും പതിവാക്കിയിട്ടുണ്ട്. മെട്രോയുടെ മുഴുവന്‍ പണിയും പൂര്‍ത്തിയാകുന്നതോടെ ചുരുങ്ങിയ സമയത്തിനുള്ളില്‍ സുരക്ഷിതമായി യാത്ര ചെയ്യാന്‍ കൊച്ചിയിലെത്തുന്നവര്‍ക്ക് സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

രണ്ട് കോടി യാത്രക്കാര്‍ തികഞ്ഞതിന്റെ ആഘോഷം വൈകിട്ട് ഇടപ്പള്ളി മെട്രോ സ്‌റ്റേഷന്റെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ചിട്ടുണ്ട്. ചലച്ചിത്ര താരം ജയസൂര്യ, നിഖില വിമല്‍ തുടങ്ങയവര്‍ പങ്കെടുക്കും. സംഗീത പരിപാടിയും ഫാഷന്‍ഷോയുമാണ് ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ