കേരളം

മുരളി തോല്‍ക്കും, വട്ടിയൂര്‍ക്കാവില്‍ ഉപതെരഞ്ഞെടുപ്പു വേണ്ടിവരില്ല: കുമ്മനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധന്‍ ജയിച്ച് വട്ടിയൂര്‍ക്കാവ് നിമയസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടാവുമെന്ന് കരുതുന്നില്ലെന്ന് തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍. ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എംഎല്‍എമാരില്‍ ആരും ജയിക്കില്ലെന്ന് കുമ്മനം പറഞ്ഞു.

വട്ടിയൂര്‍ക്കാവില്‍ ബിജെപിയെ തോല്‍പ്പിക്കാനായി വോട്ടുമറിച്ചവരാണ് സിപിഎം. അങ്ങനെയുള്ള സിപിഎമ്മിന് ബിജെപി വോട്ടുമറിക്കുമെന്ന് ആരോപിക്കാനുള്ള യോഗ്യത എന്താണെന്ന് കുമ്മനം ചോദിച്ചു. വട്ടിയൂര്‍ക്കാവില്‍ എങ്ങനെയാണ് സിപിഎം സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്കു പോയതെന്ന് എല്ലാവര്‍ക്കും അറിയാം. ഈ തെരഞ്ഞെടുപ്പിലും അത്തരം വോട്ടുമറിക്കല്‍ പ്രതീക്ഷിക്കുന്നുണ്ട്. സിപിഎം നിലനില്‍പ്പിനുവേണ്ടി ഇങ്ങനെ ചെയ്യുന്നതെന്ന് കുമ്മനം പറഞ്ഞു.

കക്ഷത്തില്‍ ഉള്ളതു പോവാതെ ഉത്തരത്തില്‍ ഉള്ളത് എടുക്കാനാണ് എംഎല്‍എമാരെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നത്. ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എംഎല്‍എമാര്‍ എല്ലാം തോല്‍ക്കാനുള്ളവരാണ്.

പത്തനംതിട്ട സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തര്‍ക്കമൊന്നുമില്ലെന്ന് ചോദ്യത്തിന് മറുപടിയായി കുമ്മനം പറഞ്ഞു. ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇന്നോ നാളെയോ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. പ്രഖ്യാപനം നീളുന്നത് നടപടിക്രമങ്ങള്‍ കാരണമാണെന്നും കുമ്മനം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി