കേരളം

കേരളം കോണ്‍ഗ്രസ് തൂത്തുവാരും; രാഹുല്‍ ഭൂരിപക്ഷം അഞ്ച് ലക്ഷമെന്ന് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി വയനാട്ടില്‍ 5 ലക്ഷത്തിലേറെ വോട്ടിന് ജയിക്കുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. രാഹുല്‍ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകുന്നതോടെ കേരളത്തില്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്നും ചെന്നിത്തല പറഞ്ഞു. 

രാഹുല്‍ വയനാട്ടില്‍ മത്സരിക്കാനുള്ള തീരുമാനം കേരളത്തിനുള്ള അംഗീകാരമാണെന്നും ഘടകക്ഷികള്‍ക്ക് സമ്മതമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

ദക്ഷിണേന്ത്യന്‍ സംസ്ഥാനത്തുനിന്ന് ജനവിധി തേടാന്‍ രാഹുല്‍ ഗാന്ധി സമ്മതം അറിയിച്ചതായാണ് സൂചന. കേരളത്തിന്റെ ആവശ്യം മുതിര്‍ന്ന നേതാവ് എകെ ആന്റണിയും കെസി വേണുഗോപാലും മുകുള്‍ വാസ്‌നിക്കും രാഹുലിനെ ധരിപ്പിച്ചു. കര്‍ണാടകയിലെ ബെല്ലാരിയില്‍നിന്ന് മല്‍സരിക്കണമെന്ന് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ സ്ഥാനാര്‍ഥി നിര്‍ണയം ഏകദേശം പൂര്‍ത്തിയായതിനാലാണ് കേരളം പരിഗണിക്കുന്നത്. സോണിയ ഗാന്ധി നേരത്തെ ബെല്ലാരിയില്‍നിന്ന് മല്‍സരിച്ചിരുന്നു.

ഉത്തര്‍പ്രദേശിലെ അമേഠിയില്‍നിന്നാണ് രാഹുല്‍ ഗാന്ധി സാധാരണയായി മല്‍സരിക്കാറുള്ളത്. മുന്‍തവണത്തേതു പോലെ സ്മൃതി ഇറാനിയെ ബിജെപി ഇവിടെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി