കേരളം

80 ലക്ഷം നേടിയ ആ ടിക്കറ്റിന്റെ ഉടമ കാണാമറയത്ത്; ഭാഗ്യശാലിയെ തേടി നെട്ടോട്ടം

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: കേരള ഭാഗ്യക്കുറിയുടെ ഇന്നലെ നറുക്കെടുപ്പ് നടന്ന 'കാരുണ്യ' യുടെ ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയ ഭാഗ്യശാലി ആര്?. ഇതിന് ഉത്തരം തേടുകയാണ് വില്‍പന നടത്തിയ ഏജന്‍സി. 80 ലക്ഷം സമ്മാനമുള്ള 'കെബി 114954' നമ്പര്‍ ഭാഗ്യക്കുറി വിറ്റത് പത്തനംതിട്ട ചിറ്റാര്‍ ജംക്ഷനിലെ റെഡ് ചില്ലീസ് ലക്കി സെന്റര്‍ ആണ്. ഇന്നലെ വൈകിട്ട് പത്തനംതിട്ട ലോട്ടറി ഓഫിസില്‍ നിന്ന് വിവരം അറിഞ്ഞതു മുതല്‍ അന്വേഷണത്തിലാണ്.

കൂട്ടമായി ടിക്കറ്റ് വാങ്ങുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ ആരെങ്കിലുമാകാം കാണാമറയത്തെ ഭാഗ്യശാലിയെന്നാണ് കരുതുന്നത്. സ്ഥിരമായി ടിക്കറ്റ് വാങ്ങുന്നവരോട് വിവരം തിരക്കിവരികയാണ്. നേരിട്ട് വില്‍പന നടത്തിയ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.

ആദ്യമായാണ് ഇവിടെ നിന്നു വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിക്കുന്നത്. ഇതിന് മുന്‍പ് വലിയ തുക ലഭിച്ചത് അക്ഷയ ഭാഗ്യക്കുറിയുടെ മൂന്നാം സമ്മാനമാണ്. കഴിഞ്ഞ നവംബറില്‍ .

മുന്‍പ് സിപിഎം ചിറ്റാര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ഇപ്പോള്‍ പെരുനാട് ഏരിയ കമ്മിറ്റി അംഗവുമായ പി.ബി. ബിജുവും സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ ഷെഫീഖും ചേര്‍ന്ന് 9 മാസം മുന്‍പാണ് ലക്കി സെന്റര്‍ ആരംഭിച്ചത്. ബിജുവാണ് ലൈസന്‍സി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ