കേരളം

ഓച്ചിറ സംഭവത്തില്‍ ഫേയ്‌സ്ബുക്ക് പോസ്റ്റ്; ബിന്ദു കൃഷ്ണയ്‌ക്കെതിരേ പോക്‌സോ നിയമപ്രകാരം കേസ് 

സമകാലിക മലയാളം ഡെസ്ക്


കൊല്ലം; ഓച്ചിറയില്‍ രാജസ്ഥാന്‍ സ്വദേശിയായ 13 കാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ വിവാദ ഫോയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ്. പെണ്‍കുട്ടിയുടെ വീട്ടില്‍ പോയി മാതാപിതക്കള്‍ക്കൊപ്പം നിന്ന് ഫോട്ടോ എടുത്ത ശേഷം ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. 

സംഭവം വിവാദമായതോടെയാണ് ബിന്ദു കൃഷ്ണയെ ഒന്നാം പ്രതിയാക്കി കേസ് എടുത്തത്. പെണ്‍കുട്ടിയെ തിരിച്ചറിയാന്‍ ഇടവരുന്നവിധം ചിത്രമോ പേരോ ഷെയര്‍ ചെയ്യരുതെന്ന് നിയമമുണ്ട്. ഇതു ലംഘിച്ചതിനാണ് പോക്‌സോ നിയമപ്രകാരം ശനിയാഴ്ച രാത്രി പത്തുമണിയോടെ ഓച്ചിറ പോലീസ് കേസെടുത്തത്. ബിന്ദു ചിത്രം പങ്കുവെച്ചതിന് പിന്നാലെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. തുടര്‍ന്ന് അവര്‍ പോസ്റ്റ് പിന്‍വലിച്ചിരുന്നു. കൂടാതെ ബിന്ദുവിന്റെ പോസ്റ്റ് ഷെയര്‍ ചെയ്തവര്‍ക്കെതിരേ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. 

കഴിഞ്ഞ ദിവസമാണ് കൊല്ലം ഓച്ചറയില്‍ നിന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നത്. അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെങ്കിലും പെണ്‍കുട്ടിയെ ഇതുവരെ കണ്ടെക്കാനായിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ