കേരളം

കഞ്ചിക്കോട് കോളനിയിലെ വോട്ട് നോട്ടക്ക്; നേതാക്കള്‍ക്കെത്തിരെ നിഷേധ വോട്ടിനൊരുങ്ങി ജനങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

കഞ്ചിക്കോട്: പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് ഫാക്ടറി മലിനീകരണ പ്രശ്‌നത്തില്‍ പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നിഷേധവോട്ട് ചെയ്യാനൊരുങ്ങി പാലക്കാട് കഞ്ചിക്കോട്ടെ കോളനി നിവാസികള്‍. പുതുശ്ശേരിയിലെ പ്രീകോട്ട് മില്‍ കോളനിയിലെ ഏഴ് റസിഡന്‍ഷ്യല്‍ കോളനി നിവാസികളാണ് നിഷേധ വോട്ടിലൂടെ പ്രതിഷേധം രേഖപ്പെടുത്തുന്നത്. 

വ്യവസായ മേഖലയായ കഞ്ചിക്കോട്ടെ ഇരുമ്പുരുക്ക് ഫാക്ടറികള്‍ക്കെതിരെ പരിസരവാസികള്‍ പ്രതിഷേധം തുടങ്ങിയിട്ട് നാളേറെയായി. അന്തരീക്ഷ മലിനീകരണം മൂലം ശ്വാസകോശ രോഗങ്ങള്‍ മുതല്‍ അര്‍ബുദം വരെ ഈ മേഖലയില്‍ വ്യാപിക്കുന്നെന്നാണ് നാട്ടുകാരുടെ പരാതി. മലിനീകരണ നിയന്ത്രണ ചട്ടങ്ങളലെല്ലാം ലംഘിച്ചാണ് ഫാക്ടറികളുടെ പ്രവര്‍ത്തനമെന്നും പ്രദേശവാസികള്‍ പറഞ്ഞു. 

അധികൃതരോടും ജനപ്രതിനിധികളോടും പരാതി പറഞ്ഞിട്ടും കാര്യമില്ലാത്തതിനാലാണ് തങ്ങള്‍ നിഷേധവോട്ട് എന്ന തീരുമാനത്തിലേക്ക് എത്തിയതെന്നും കോളനി നിവാസികള്‍ പറഞ്ഞു. വോട്ടുചോദിച്ച് സ്ഥാനാര്‍ത്ഥികളെത്തുമ്പോള്‍ പ്രതിഷേധം കടുപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം. മൂന്നു വാര്‍ഡുകളിലായി പതിനായിരത്തോളം ആളുകള്‍  തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്തിന് നടുക്കാണ് ഇരുമ്പുരുക്ക്ഫാക്ടറികള്‍ സ്ഥിതിചെയ്യുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍