കേരളം

അഞ്ചു സീറ്റില്‍ എന്‍ഡിഎയ്ക്ക് ജയസാധ്യത ; തോല്‍വി പ്രവചിക്കാന്‍ ആര്‍ക്കുമാവില്ല ; വെള്ളാപ്പള്ളിക്ക് മറുപടിയുമായി തുഷാര്‍

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എന്‍ഡിഎയ്ക്ക് അഞ്ചു സീറ്റില്‍ ജയസാധ്യതയുണ്ടെന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. തൃശൂരില്‍ തോല്‍ക്കുമെന്ന് പറയാന്‍ ആര്‍ക്കുമാവില്ല. ഇത്തവണ കേരളത്തില്‍ അഞ്ചു സീറ്റില്‍ എന്‍ഡിഎയ്ക്ക് വിജയസാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്. തൃശൂരില്‍ അടക്കം ജയസാധ്യതയുണ്ടെന്നും വെള്ളാപ്പള്ളി നടേശന് മറുപടിയായി തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. 

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ താന്‍ മല്‍സര രംഗത്തുണ്ടാകും. തൃശൂര്‍, വയനാട് സീറ്റുകളില്‍ ഒന്നില്‍ മല്‍സരിക്കുമെന്നാണ് തുഷാര്‍ സൂചിപ്പിച്ചത്. രാഹുല്‍ഗാന്ധി മല്‍സരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത ഉണ്ടായാല്‍ ഉടന്‍ തന്നെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും തുഷാര്‍ പറഞ്ഞു. 

രാഹുല്‍ഗാന്ധി വയനാട്ടില്‍ മല്‍സരിച്ചാല്‍ തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആകണമെന്ന നിര്‍ദേശം മുന്നണിയില്‍ ഉയര്‍ന്നിട്ടുണ്ട്. തൃശൂര്‍ സീറ്റിലേക്കും തന്റെ പേര് പരിഗണിക്കപ്പെടുന്നുണ്ട്. രണ്ടായാലും തനിക്ക് വിജയിക്കാനാകുമെന്ന ആത്മവിശ്വാസമുണ്ട്. ഗെയിം ചേഞ്ചറാകുകയല്ലേ വേണ്ടത് ? അല്ലാതെ ജയിക്കുന്ന സീറ്റില്‍ മല്‍സരിക്കുകയല്ലല്ലോ. ഏത് സീറ്റില്‍ മല്‍സരിക്കണമെന്ന് രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കുമെന്നും തുഷാര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ്, വിജയശില്‍പ്പിയായി ഭുവനേശ്വര്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്