കേരളം

സോളാറിനെ കുറിച്ച് മിണ്ടരുത്; സമുദായങ്ങളെ നോവിക്കരുത്; പ്രസംഗപരിശീലനവുമായി സിപിഎം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ലോക്‌സഭാ തെരഞ്ഞടുപ്പിന് സ്ഥാനാര്‍ത്ഥിയെത്തും മുന്‍പ് പ്രാദേശിക നേതാക്കള്‍ക്ക് സിപിഎം നേതൃത്വത്തിന്റെ മാര്‍ഗനിര്‍ദേശം. തല്‍ക്കാലം സോളാര്‍ കേസിനെ കുറിച്ചോ അതിലെ പരാതിയെക്കുറിച്ചോ പറയേണ്ടതില്ല. സമുദായ സ്പര്‍ധ വളര്‍ത്തുന്ന തീപ്പൊരി പ്രസംഗങ്ങളും അരുത്. കേന്ദ്രഭരണത്തിന്റെ പാളിച്ചകള്‍ അക്കമിട്ട് നിരത്തണം. കേന്ദ്രത്തില്‍ യുപിഎയെ ഇടതുപക്ഷം അനുകൂലിച്ചപ്പോഴുണ്ടായ നേട്ടങ്ങളും കൃത്യമായി പറയണമെന്നാണ് നിര്‍ദ്ദേശങ്ങള്‍.

പ്രാദേശിക തലത്തില്‍ പ്രാസംഗികരെ വളര്‍ത്തിയെടുക്കാനും പരിശീലിപ്പിക്കാനും സിപിഎം സംസ്ഥാന വ്യാപകമായി നടത്തിയ പരിശീലന ക്ലാസുകളിലാണ് എന്തൊക്കെ പറയണം, എന്തൊക്കെ പറയേണ്ടതില്ല എന്നതിനെ കുറിച്ച് മുതിര്‍ന്ന നേതാക്കള്‍ ക്ലാസെടുത്തത്. നിയോജകമണ്ഡലം തലത്തില്‍ തെരഞ്ഞടുക്കപ്പെട്ട പ്രവര്‍ത്തകര്‍ക്ക് മൂന്ന് മണിക്കൂര്‍ വീതമായിരുന്നു ക്ലാസ്.

ലോക്കല്‍ കമ്മറ്റി തലത്തില്‍ പത്തുമുതല്‍ ഇരുപത് വരെ അംഗങ്ങള്‍ക്കായിരുന്നു പരിശീലനം. നാല്‍പ്പത് മിനിറ്റ്, കൂടിവന്നാല്‍ മുക്കാല്‍ മണിക്കൂര്‍..അതിനകം പറയാനുള്ള കാര്യങ്ങള്‍ കൃത്യമായി പറയണം. സംസ്ഥാനത്തെ ഭരണനേട്ടങ്ങളും പ്രളയകാലത്തെ ഒരുമയുമെല്ലാം എടുത്ത് പറഞ്ഞ് നിക്ഷ്പക്ഷരെപ്പോലും ആകര്‍ഷിക്കാന്‍ പ്രാസംഗികര്‍ക്ക് കഴിയണമെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു.

വിദ്യാര്‍ത്ഥി-യുവജന സംഘടനാ പ്രവര്‍ത്തകരായിരുന്നവര്‍, അധ്യാപകര്‍ തുടങ്ങി പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവരെയാണ് പരിശീലനത്തിന് നിയോഗിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്