കേരളം

സ്ഥലം പരിശോധിക്കാന്‍ പോയ വില്ലേജ് ഓഫീസറെ പോത്ത് കൊമ്പില്‍ കോര്‍ത്തു; രക്ഷപെട്ടത് തോട്ടില്‍ ചാടി

സമകാലിക മലയാളം ഡെസ്ക്

മരട്: സ്ഥലത്തിന്റെ നിലവിലെ സ്ഥിതിവിവരം പരിശോധിക്കാന്‍ പോയ വില്ലേജ് ഓഫീസര്‍ പോത്തിന്റെ കൊമ്പില്‍ കുരുങ്ങി. മരട് വില്ലേജ് ഓഫീസറായ ടിഎസ് സുനിര്‍ കുമാറാണ് തലനാരിഴയ്ക്ക് രക്ഷപെട്ടത്. ഗ്രിഗോറിയന്‍ സ്‌കൂളിന് സമീപത്തെ സ്ഥലം പരിശോധിക്കാനാണ് വില്ലേജ് ഓഫീസറും സഹായിയായ ജീവനക്കാരനും എത്തിയത്.

സ്ഥലത്ത് മേയാന്‍ വിട്ടിരുന്ന പോത്താണ് കെട്ടുപൊട്ടിച്ച് ഓഫീസറുടെ നേരെ പാഞ്ഞടുത്തത്. പോത്തിനെ കണ്ടതും കൂടെ വന്ന ജീവനക്കാരന്‍ ഓടി രക്ഷപെട്ടു.സുനില്‍ കുമാര്‍ ഓടാന്‍ ശ്രമിച്ചെങ്കിലും താഴെ വീണതിനെ തുടര്‍ന്ന് പോത്ത് കൊമ്പില്‍ കോര്‍ത്തെടുക്കുകയായിരുന്നു. പോത്ത് ഓടുന്നതിനിടയില്‍ സമീപത്തെ തോട്ടിലേക്ക് ചാടിയാണ് ഒടുവില്‍ രക്ഷപെട്ടത്.

കൊമ്പ് കൊണ്ട് മുറിഞ്ഞതല്ലാതെ മറ്റ് പരിക്കുകള്‍ ഇല്ലെന്നും ചികിത്സ നല്‍കി വിട്ടയച്ചതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം