കേരളം

കോവളത്ത് വിനോദസഞ്ചാരി മുങ്ങിമരിച്ച സംഭവം: കെടിഡിസിക്ക് 62.50 ലക്ഷം രൂപ പിഴ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവളത്ത് കെടിഡിസിയുടെ ഹോട്ടലായ സമുദ്രയില്‍ വിനോദസഞ്ചാരി മുങ്ങി മരിച്ച സംഭവത്തില്‍ കെടിഡിസിക്ക് 62.50 ലക്ഷം രൂപ പിഴ. 2006ല്‍ നടന്ന സംഭവത്തിലാണ് സുപ്രീംകോടതി ഇപ്പോള്‍ പിഴ വിധിച്ചത്. 

സത്യേന്ദ്ര പ്രതാപ് എന്നയാളാണ് കെടിഡിസിയുടെ ഹോട്ടലിലെ സ്വിമ്മിംങ് പൂളില്‍ മുങ്ങി മരിച്ചത്. ഈ സംഭവത്തില്‍ കെടിഡിസിക്ക് വീഴ്ച പറ്റിയെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. പരിശീലനം ലഭിച്ച ആളുകളുടെ നിരീക്ഷണത്തിലായിരിക്കണം ഹോട്ടലുകളിലെ സ്വിമ്മിംങ് പൂളുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടതെന്നും വിധി പ്രസ്താവത്തില്‍ കോടതി നിരീക്ഷിച്ചു. പിഴ തുക സത്യേന്ദ്ര പ്രതാപിന്റെ  കുടുംബത്തിന് കൈമാറും. 

കുടുംബത്തോടൊപ്പം ഹോട്ടലിലെത്തിയ സത്യേന്ദ്ര പ്രതാപ് സ്വിമ്മിംങ് പൂളില്‍ നീന്തുമ്പോള്‍ അബോധവസ്ഥയിലാവുകയും മുങ്ങിപ്പോവുകയുമായിരുന്നു. കണ്ടു നിന്ന വിദേശിയായ ഒരാള്‍ ഇദ്ദേഹത്തെ മുങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

പ്രമേഹ രോ​ഗികളുടെ ശ്രദ്ധയ്‌ക്ക്; വെറും വയറ്റിൽ ഇവ കഴിക്കരുത്

ബ്രിജ് ഭൂഷണ് സീറ്റില്ല; മകന്‍ കരണ്‍ ഭൂഷണ്‍ കൈസര്‍ഗഞ്ചില്‍ ബിജെപി സ്ഥാനാര്‍ത്ഥി

'സിബിഐയുടെ പ്രവര്‍ത്തനം ഞങ്ങളുടെ നിയന്ത്രണത്തിലല്ല'; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പാമ്പുകടിയേറ്റ് മരിച്ചു; ഉയിര്‍ത്തേഴുന്നേല്‍ക്കുമെന്ന് കരുതി 20കാരന്റെ മൃതദേഹം ഗംഗയില്‍ കെട്ടിയിട്ടത് രണ്ടുദിവസം; വീഡിയോ