കേരളം

നൂറ് പേര്‍ രക്തം ദാനം നല്‍കും; പി ജയരാജന്‍ നാളെ പത്രിക സമര്‍പ്പിക്കും

സമകാലിക മലയാളം ഡെസ്ക്

വടകര: ലോക്‌സഭാ തെരഞ്ഞടുപ്പില്‍ വടകര മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ പന്ത്രണ്ട് മണിക്കാണ് നോമിനേഷന്‍ സമര്‍പ്പണം. രാവിലെ ഒന്‍പതുമണിയോടെ മണിയോടെ ഒഞ്ചിയം രക്തസാക്ഷി സ്‌ക്വയറില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമാണ് കോഴിക്കോട് കളക്ട്രേറ്റിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക.

നോമിനേഷന്‍ കൊടുക്കുന്ന ശനിയാഴ്ച പാട്യം ഗ്രാമത്തിലെ യൂത്ത് ബ്രിഗേഡ് പ്രവര്‍ത്തകര്‍ നൂറ് പേരുടെ രക്തം ദാനം നല്‍കും. എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തോടൊപ്പം ജനസേവനവും എന്ന മുദ്രാവാക്യം പ്രവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ ഇനിയുള്ള ദിവസങ്ങളിലും നടത്താനാണ് തെരഞ്ഞടുപ്പ് കമ്മറ്റിയുടെ തീരുമാനം.ലോക്‌സഭാ മണ്ഡലത്തിലുടനീളമുള്ള ജനങ്ങള്‍ക്ക് ഇത് പുതിയ തെരഞ്ഞെടുപ്പ് അനുഭവമാകുമെന്നാണ് വിലയിരുത്തല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്