കേരളം

'വൈ ഐ ആം എ ഹിന്ദു' പ്രചാരണത്തിന് ഉപയോഗിച്ചെന്ന പരാതി: തരൂരിന് ക്ലീന്‍ചിറ്റ്; പെരുമാറ്റ ചട്ടലംഘനമല്ലെന്ന് പൊലീസ് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പോസ്റ്റര്‍ വിവാദത്തില്‍ തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് പൊലീസിന്റെ ക്ലീന്‍ചിറ്റ്. തരൂരിന്റെ പോസ്റ്റര്‍ പെരുമാറ്റ ചട്ടലംഘനമല്ലെന്ന് ഇതുസംബന്ധിച്ച് അന്വേഷിച്ച പൊലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് സമര്‍പ്പിച്ചു. പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. 

ശശി തരൂര്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ചു ബിജെപിയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്. 
തരൂരിനായി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പോസ്റ്ററിലാണ് ചട്ട ലംഘനം ആരോപിച്ചത്.തരൂര്‍ രചിച്ച പുസ്തകങ്ങളുടെ കവര്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണു പോസ്റ്റര്‍ തയാറാക്കിയത്. ഇതിലെ 'വൈ ഐആം എ ഹിന്ദു' എന്ന കവര്‍ ചിത്രവും ഇതിലെ ഗണപതിയുടെ ചിത്രവും പെരുമാറ്റച്ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നായിരുന്നു ബിജെപിയുടെ പരാതി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും