കേരളം

7 വയസ്സുകാരനെ കാലില്‍ തൂക്കി നിലത്തടിച്ചു; തലയോട്ടി തകര്‍ന്നു; നില ഗുരുതരം; അമ്മയുടെ സുഹൃത്ത് കസ്റ്റഡിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: അമ്മയുടെ സുഹൃത്ത് രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിയെ വടികൊണ്ട് തലയ്ക്കടിച്ച ശേഷം കാലില്‍ തൂക്കി നിലത്തടിച്ചതിനെ തുടര്‍ന്ന് തലയോട്ടി പൊട്ടി. ആക്രമണത്തില്‍ നാലുവയസ്സുകാരനായ ഇളയസഹോദരന്റെ പല്ല് തകര്‍ന്നു. ഗുരുതര പരുക്കേറ്റ മൂത്തകുട്ടിയെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

തലയോട്ടി തകര്‍ന്ന് രക്തസ്രാവമുള്ളതിനാലാണ് ശസ്ത്രക്രിയ നടത്തിയതെന്നും നില അതീവഗുരുതരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടി വെന്റിലേറ്ററിലാണ്. എഴുവയസ്സുളള കുട്ടിയുടെ മുഖത്തും ശരീരമാസകലവും മര്‍ദ്ദനമേറ്റ പാടുകളുണ്ട്. ഇളയകുട്ടിയെ തൊടുപുഴയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ കുട്ടിയുടെ കാലുകളില്‍ അടിയേറ്റ പാടുകളുണ്ട്.

കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. കുട്ടികളുടെ പിതാവ് കഴിഞ്ഞ വര്‍ഷം മരിച്ചു. തുടര്‍ന്നാണ് തിരുവനന്തപുരം സ്വദേശി കുട്ടികളുടെ മാതാവിനൊപ്പം താമസമാരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇവര്‍ നിയമപ്രകാരം വിവാഹിതരാണോയെന്ന് അറിയില്ലെന്നും, ദമ്പതികളാണെന്ന് പറഞ്ഞാണ് ഇവര്‍ തൊടുപുഴയ്ക്ക് സമീപം കുമാരമംഗലത്ത് വീട് വാടകയ്‌ക്കെടുത്തതെന്നും പൊലീസ് പറഞ്ഞു. കസ്റ്റഡിയിലുള്ളയാളുടെ കാലില്‍ കട്ടില്‍ വീണുപരുക്കേറ്റ പാടുണ്ട്. വടിയുടെസഹായത്തോടെയാണ് ഇയാള്‍ നടക്കുന്നത്.

ഇന്നലെ രാവിലയാണ് ഇതുസംബന്ധിച്ച് എറണാകുളം- ഇടുക്കി ജില്ലകളിലെ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്ക് വിവരം ലഭിച്ചത്. ഡോക്ടര്‍ കുട്ടിയുടെ ശരീരത്തിലെ മുറിവുകളും അടിയേറ്റ പാടുകളും കണ്ട് സംശയം തോന്നിയതിനെ തുടര്‍ന്നാണ് പൊലീസിനെ അറിയിച്ചത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)

മിഖായേലിന്‍റെ വില്ലന്‍ ഇനി നായകന്‍: മാർക്കോയുമായി ഉണ്ണി മുകുന്ദൻ, സംവിധാനം ഹനീഫ് അദേനി

സംസാരിക്കുന്നതിനിടെ മൂക്കുത്തിയുടെ സ്‌ക്രൂ മൂക്കിനുള്ളിലേക്ക്; ശ്വാസകോശത്തില്‍ നിന്ന് വിദഗ്ധമായി പുറത്തെടുത്തു