കേരളം

വാടകവീട്ടിൽ കഞ്ചാവ് കച്ചവടം ; സ്കൂൾ, കോളജ് വിദ്യാർഥികൾ സ്ഥിരം കസ്റ്റമർമാർ ; ഒടുവിൽ യുവാവ് പിടിയിൽ

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തിയ യുവാവ് പിടിയിലായി. മുട്ടമ്പലം മാമ്പറയിൽ ജെയ്സൺ ജയനെയാണ് (38) എക്സൈസ് സ്പെഷൽ സ്ക്വാഡ് പിടികൂടിയത്. നിരവധി കഞ്ചാവുകേസിൽ പ്രതിയായ ഇയാൾ മണർകാട് ഭാഗത്ത് വാടകവീട് കേന്ദ്രീകരിച്ച് വൻതോതിൽ കഞ്ചാവ് വിൽപന നടത്തിവരുകയായിരുെന്നന്ന് അധികൃതർ പറഞ്ഞു. 

കമ്പത്തുനിന്ന് കഞ്ചാവ് വാങ്ങി കെഎസ്ആർടിസി ബസിൽ വരുന്നതിനിടെ വടവാതൂർ ഭാഗത്ത് വാഹന പരിശോധനക്കിെടയാണ് എക്സൈസ് ഇൻസ്പെക്ടർ അനൂപിൻെറ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് 200 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. 

കഞ്ചാവ് ചെറുപൊതികളിലാക്കി മണർകാട് ഭാഗത്തും കോട്ടയം ടൗണിലും പരിസരങ്ങളിലും സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് വിൽപന നടത്തിവരുകയായിരുന്നു. ഓട്ടോ ഡ്രൈവർ എന്ന വ്യാജേനയാണ് ഇയാൾ രാവിലെ നഗരത്തിൽ എത്തിയിരുന്നത്. പിടിക്കപ്പെടാതിരിക്കാൻ ഇയാൾ ഇടക്കിടെ വീട് മാറി താമസിച്ചു വരുകയായിരുന്നുവെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം