കേരളം

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം: അഭിപ്രായം പറയേണ്ടത് സിപിഎം അല്ലെന്ന് യെച്ചൂരി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാകണമോ വേണ്ടയോ എന്ന് പറയേണ്ടത് സിപിഎം അല്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആര് സ്ഥാനാര്‍ത്ഥിയാകണം എന്നത് ഓരോ പാര്‍ട്ടിയുടെയും ആഭ്യന്തര പ്രശ്‌നമാണെന്ന് അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ ലക്ഷ്യം മോദി സര്‍ക്കാരിനെ താഴെയിറക്കുക എന്നതാണ്. 2014ലെക്കാള്‍ കൂടുതല്‍ സീറ്റ് ഇത്തവണ സിപിഎം നേടുമെന്നും അദ്ദേഹം പറഞ്ഞു. 

നേരത്തെ രാഹുല്‍ വയനാട്ടില്‍ മത്സരിക്കാതിരിക്കാന്‍ ഇടത് പാര്‍ട്ടികള്‍ സമ്മര്‍ദം ചെലുത്തുന്നു എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. കേരളത്തില്‍ രാഹുല്‍ഗാന്ധി മത്സരിക്കുന്നത് തടയാന്‍ ഡല്‍ഹിയില്‍ ചിലര്‍ നാടകം കളിക്കുന്നു എന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു. 

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ഒരു രാഷ്ട്രീയ പാര്‍ട്ടി ഡല്‍ഹി കേന്ദ്രീകരിച്ചാണ് ഗൂഡശ്രമങ്ങള്‍ നടത്തുന്നത്. ആ പാര്‍ട്ടി ഏതാണെന്ന് ഇപ്പോള്‍ പറയുന്നില്ല. രാഹുലിന്റെ വരവ് ചിലരെ ഭയപ്പെടുത്തുന്നു. രാഹുല്‍ കേരളത്തില്‍ മല്‍സരിക്കുമ്പോള്‍ ദേശീയ രാഷ്ട്രീയത്തിന്റെ സത്ത നഷ്ടപ്പെടുത്തുന്നു എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടത്. മുഖ്യമന്ത്രിക്ക് അത് പറയാന്‍ എന്ത് ധാര്‍മ്മിക അവകാശമാണ് ഉള്ളതെന്ന് മുല്ലപ്പള്ളി ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി

ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളില്‍ കീടനാശിനിയുടെ അംശം; റിപ്പോര്‍ട്ടുകള്‍ തള്ളി എഫ്എസ്എസ്‌എഐ