കേരളം

ഉത്തരേന്ത്യയില്‍ അയോധ്യ പ്രശ്‌നം പോലെയാണ് കേരളത്തില്‍ ശബരിമല: ഒ രാജഗോപാല്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഉത്തരേന്ത്യയിലെ അയോധ്യാ വിഷയം പോലെയാണ് കേരളത്തില്‍ ശബരിമല പ്രശ്‌നവുമെന്ന് നേമം എംഎല്‍എ ഒ രാജഗോപാല്‍. 
ഉത്തരേന്ത്യയിലെ അയോധ്യാ വിഷയം ജനമനസ്സില്‍ കയറിയതിന് സമാനമായി കേരളത്തിലെ ഭക്തരുടെ മനസ്സില്‍ ശബരിമല വിഷയവും സ്വാധീനിച്ചിട്ടുണ്ടെന്നും ആ സ്വാധീനം സ്വാഭാവികമാണെന്നും രാജഗോപാല്‍ പറഞ്ഞു.

എല്‍ഡിഎഫിന് കേരളത്തില്‍ വലിയ തിരിച്ചടി നേരിടേണ്ടി വരും. ജനവിശ്വാസം സംരക്ഷിക്കേണ്ട സര്‍ക്കാര്‍ പരാജയപ്പെട്ടു. അത് ജനം മറക്കില്ലെന്നും രാജഗോപാല്‍ പറഞ്ഞു.തിരുവനന്തപുരത്ത് ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഉണ്ടായിട്ടുണ്ട്. പക്ഷെ അതിനെ മറികടന്നു വിജയിക്കാന്‍ ബിജെപിക്ക് കഴിയും. ബിജെപിക്ക് അനുകൂല സാഹചര്യമാണ് നിലവിലുള്ളതെന്നും രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഇനി നിര്‍ണായകം, പ്ലേ ഓഫിലേക്ക് ആരെല്ലാം?

ഐസിയു പീഡനക്കേസില്‍ സമരം അവസാനിപ്പിച്ച് അതിജീവിത

'പിന്‍സീറ്റിലായിരുന്നു'; ഡ്രൈവര്‍ ലൈംഗിക അധിക്ഷേപം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടര്‍

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം