കേരളം

സ്പിരിറ്റ് കടത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ചിറ്റൂരില്‍ സ്പിരിറ്റു കടത്തിയ സിപിഎം അത്തിമണി ബ്രാഞ്ച് സെക്രട്ടറി അനിലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ഇന്ന് അടിയന്തരമായി ചേര്‍ന്ന പൊരുമാട്ടി ലോക്കല്‍ കമ്മറ്റി യോഗമാണ് അനിലിനെ പുറത്താക്കാനുള്ള നടപടി കൈക്കൊണ്ടത്. കേസിലെ പ്രതിയായ അനില്‍ ഒളിവിലാണ്

എക്‌സൈസ് ഇന്റലിജന്‍സ് ചിറ്റൂരില്‍ 525 ലീറ്റര്‍ സ്പിരിറ്റ് പിടികൂടിയ കേസിലാണ് സിപിഎം പ്രാദേശിക നേതാവിന്റെ പങ്ക് വ്യക്തമായത്. സ്പിരിറ്റുമായെത്തിയ കാര്‍ ഓടിച്ചിരുന്നത് സിപിഎം അത്തിമണി ബ്രാഞ്ച് സെക്രട്ടറിയും സിപിഎം പെരുമാട്ടി ലോക്കല്‍ കമ്മിറ്റി അംഗവുമായ അനില്‍കുമാര്‍ എന്ന അത്തിമണി അനിലായിരുന്നു. എക്‌സൈസിന്റെ പിടിയില്‍ നിന്ന് കുതറിയോടിയ അനില്‍, അനിലിന്റെ തന്നെ ചുവപ്പ് നിറമുളള മറ്റൊരു കാറില്‍ കയറി രക്ഷപെടുകയായിരുന്നു. 

ജനതാദള്‍ എസ് പ്രവര്‍ത്തകരെ വെട്ടിയത് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസില്‍ അനില്‍ പ്രതിയാണ്. വ്യാജകള്ള് തയ്യാറാക്കുന്നതിലും അനിലിനു പങ്കുളളതായി എക്‌സൈസ് സ്ഥിരീകരിച്ചു.രാഷ്ട്രീയസ്വാധീനത്തില്‍ കേസുകള്‍ ഇല്ലാതാക്കിയും എതിരാളികളെ ഭയപ്പെടുത്തിയുമാണ് നേതാവിന്റെ കച്ചവടമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്