കേരളം

പത്തനംതിട്ടയില്‍ വിജയം ഉറപ്പ്; ഭൂരിപക്ഷം 75,000 കടക്കും; സിപിഎം മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടും: കെ സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ 75,000 വോട്ടുകള്‍ക്ക് വിജയിക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍. സിപിഎം ദയനീയമായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. തെരഞ്ഞടുപ്പ് ഫലം വരുന്നതോടെ സിപിഎം കോണ്‍ഗ്രസ് ജില്ലാ കമ്മറ്റികള്‍ പിരിച്ചുവിടേണ്ടി വരുമെന്നും സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ തെരഞ്ഞടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ പിണറായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തിയെന്നും പോസ്റ്റല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളും ഭരണസംവിധാനം ഉപയോഗിച്ച് സിപിഎം നേതൃത്വം കൈപ്പറ്റിയെന്നും  സുരേന്ദ്രന്‍ പറഞ്ഞു. പത്തനംതിട്ടയില്‍ 450 ജീവനക്കാരുടെ വോട്ടുകള്‍ സിപിഎം പ്രവര്‍ത്തകര്‍ തട്ടിയെടുത്തതായും കെ സുരേന്ദ്രന്‍ വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി.

മണ്ഡലത്തിലെ ഉദ്യോഗസ്ഥരായ വോട്ടര്‍മാര്‍ സമ്മതിദാന അവകാശം രേഖപ്പടുത്താന്‍ എത്തിയപ്പോഴാണ് പോസ്റ്റല്‍ വോട്ടാക്കിയ വിവരം അറിയുന്നത്.  എല്ലാ വകുപ്പുകളിലെയും പോസ്റ്റല്‍ വോട്ടുകള്‍ ഭീഷണിപ്പെടുത്തി കൈവശപ്പെടുത്തുകയായിരുന്നു. ജീവനക്കാര്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. പത്തനംതിട്ട മണ്ഡലത്തില്‍ വ്യാപകമായി കള്ളവോട്ടുകളും പോസ്റ്റല്‍ വോട്ട്, സര്‍വീസ് വോട്ട് ട്ടിപ്പുകളുമാണ് അരങ്ങേറിയത്. സര്‍വീസ് വോട്ടുകള്‍ കൂട്ടത്തോടെ കൈക്കലാക്കാനായി ചില ഉദ്യോഗസ്ഥരെ നിയമിച്ചു. ആസൂത്രിതമായിട്ടുള്ള തെരഞ്ഞടുപ്പ് അട്ടിമറിയാണ് നടന്നതെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

തെരഞ്ഞടുപ്പ് പ്രക്രിയ അട്ടിമറിച്ചവര്‍ക്കെതിരെ  ബഹുജനപ്രക്ഷോഭം  നടത്തുമെന്നും നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. സിപിഎമ്മിന്റെ പോഷക സംഘടനയായ എന്‍ജിഒ യൂണിയനാണ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തിക്ക് നേതൃത്വം നല്‍കിയത്. ഇതെല്ലാം കണ്ടിട്ടും തെരഞ്ഞടുപ്പ് കമ്മീഷന്‍ ഇടപെടുന്നില്ല. മണ്ഡലത്തില്‍ പോസ്റ്റല്‍ വോട്ടുകള്‍ തെരഞ്ഞടുപ്പ് ഫലത്തെ സ്വാധിനിക്കുന്ന ശക്തിയാവുമെന്നും തെരഞ്ഞടുപ്പ് കമ്മീഷന്‍ അടിയന്തരമായി ഇടപെടണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പത്തനംതിട്ടയില്‍ വീണ വെറും ഉപകരണം മാത്രമാണ്. മത്സരിച്ചത് പിണറായി വിജയനാണ്. കേരളത്തിലെ 140 മണ്ഡലങ്ങളിലും പ്രചരണത്തിനിറങ്ങാതിരുന്ന പിണറായി മണ്ഡലത്തിലെ ഏഴ് മണ്ഡലങ്ങളിലും പ്രചാരണത്തിനെത്തിയത് ഇതിന്റെ ഭാഗമാണ്. തെരഞ്ഞടുപ്പിന്റെ തലേദിവസം സാമുദായിക സംഘടനകളുടെ നേതാക്കളെ വിളിച്ച് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഭീഷണിപ്പെടുത്തി. ഇതിന്റെ ശബ്ദരേഖയുള്‍പ്പെടെ കൈവശമുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്