കേരളം

മോഹന്‍ലാല്‍ പാവങ്ങളുടെ കഞ്ഞിയില്‍ മണ്ണുവാരിയിടുന്ന പണിയെടുക്കരുത്: ശോഭനാ ജോര്‍ജ്

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: പാവങ്ങളുടെ കഞ്ഞിയില്‍ മണ്ണുവാരിയിടുന്ന പണി നടന്‍ മോഹന്‍ലാല്‍ എടുക്കരുതെന്ന് ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭനാ ജോര്‍ജ്. 50 കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മോഹന്‍ലാല്‍ അയച്ച വക്കീല്‍ നോട്ടീസിന് നിയമോപദേശം കിട്ടിയശേഷം മറുപടിനല്‍കുമെന്ന് ശോഭനാ ജോര്‍ജ് പറഞ്ഞു.

മോഹന്‍ലാല്‍ വെറുമൊരു നടനല്ല. കേണലും പത്മഭൂഷന്‍ ജേതാവുമായ അദ്ദേഹത്തിന് നാടിനോട് ഉത്തരവാദിത്വമുണ്ട്. പാവങ്ങള്‍ക്ക് ഭക്ഷണംനല്‍കാന്‍ ഉത്തരവാദിത്വമുള്ളയാളാണ് മോഹന്‍ലാല്‍. സ്വകാര്യ സ്ഥാപനത്തിന്റെ ഉത്പന്നത്തിന് ഖാദിയുമായി ബന്ധമില്ല. ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നതായി മോഹന്‍ലാല്‍ അഭിനയിക്കുന്നത് ഖാദിബോര്‍ഡിന് നഷ്ടവും സ്വകാര്യ സ്ഥാപനത്തിന് ലാഭവും ഉണ്ടാക്കും-ശോഭന പറഞ്ഞു.

പരസ്യം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മോഹന്‍ലാലിന് ബോര്‍ഡ് നോട്ടീസ് അയച്ചിരുന്നു. ഇതിനോടു പ്രതികരിച്ചുകൊണ്ട് പൊതുജനമധ്യത്തില്‍ തന്നെ അപമാനിച്ചെന്നും 50 കോടിരൂപ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് മോഹന്‍ലാല്‍ ഖാദി ബോര്‍ഡിനു നോട്ടീസ് അയച്ചു. ഇതുനല്‍കാനുള്ള ശേഷി ബോര്‍ഡിനില്ലെന്നും നിയമപരമായി മുന്നോട്ടുപോവുമെന്നും ശോഭന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്