കേരളം

കാറ് കടന്നു പോകുന്നതിനെ ചൊല്ലി തർക്കം ; സഫീർ കരീം നടുറോഡിൽ ദമ്പതികളെ ആക്രമിച്ചെന്ന് പരാതി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുൻ ഐപിഎസ് ഓഫീസർ സഫീർ കരീം നടുറോഡിൽ ദമ്പതികളെ ആക്രമിച്ചതായി പരാതി. ഹൗസിങ് ബോർഡ് ജം​ഗ്ഷന് സമീപമുള്ള തിരക്കേറിയ റോഡിൽ വച്ചായിരുന്നു സംഭവം. തിരക്കേറിയ റോഡിലൂടെ വാഹനങ്ങൾ കടന്നു പോകുന്നതിനിടെ സഫീറിന്റെ കാറിന് കടന്നു പോകാൻ സ്ഥലം ലഭിക്കാതിരുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു

തിരുവനന്തപുരം സ്വദേശികളായ നൂർജഹാനെയും ഭർത്താവ് ദർവേഷിനെയുമാണ് സഫീർ ബൈക്കിൽ നിന്നും തള്ളിയിട്ടതായി പരാതിയിൽ പറയുന്നത്. പരസ്യമായി അസഭ്യവർഷം ഇദ്ദേഹം നടത്തിയതായും ദമ്പതികൾ പറയുന്നു.

സംഭവത്തിൽ ദമ്പതികൾ പരാതി നൽകിയെങ്കിലും കേസെടുക്കാൻ പൊലീസ് തയ്യാറായില്ലെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. വൈകുന്നരത്തോടെ സഫീർ കരീം സ്റ്റേഷനിലെത്തി ദമ്പതികൾക്ക് നേരെ പരാതി നൽകി. സിവിൽ സർവീസ് പരീക്ഷയിൽ കോപ്പിയടിച്ചതിനെ തുടർന്ന് പിടിക്കപ്പെട്ട സഫീറിനെ സർവീസിൽ നിന്നും പുറത്താക്കിയിരുന്നു. ബ്ലൂടൂത്ത് ഉപയോ​ഗിച്ച് കോപ്പിയടിച്ച കേസിൽ ഇയാൾ ജാമ്യത്തിലാണ്. തിരുവനന്തപുരത്ത് സ്വന്തമായി സിവിൽ സർവീസ് പഠനകേന്ദ്രവും സഫീർ നടത്തി വരുന്നുണ്ട്. തിരുനെൽവേലി അസിസ്റ്റൻറ് കമ്മീഷണറായിരിക്കെയാണ് പരീക്ഷയിൽ സഫീർ കൃത്രിമം കാണിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍