കേരളം

'ഇടുക്കി ഡിസിസി പ്രസിഡന്റിന് സുബോധമില്ല'; കളളവോട്ട് ആരോപണം തെളിയിക്കാൻ യുഡിഎഫിനെ വെല്ലുവിളിച്ച് എം എം മണി 

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഇടുക്കിയില്‍ കള്ളവോട്ട് നടന്നെന്ന യുഡിഎഫ് ആരോപണം നിഷേധിച്ച്  മന്ത്രി എം എം മണി.സിപിഎം കള്ളവോട്ട് ചെയ്‌തെന്ന് പറഞ്ഞ ഇടുക്കി ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ സുബോധമില്ലാതെ സംസാരിക്കുകയാണെന്നും എംഎം മണി കുറ്റപ്പെടുത്തി. 

 ഇടുക്കിയില്‍ സിപിഎം കള്ള വോട്ട് ചെയ്തെന്ന ആരോപണം തെറ്റാണ്. ആരോപണം തെളിയിക്കാന്‍ യുഡിഎഫിനെ വെല്ലുവിളിക്കുന്നുവെന്നും എം എം മണി പറഞ്ഞു.കള്ളവോട്ട് ആരോപണം നിയമപരമായി പരിശോധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. 

മന്ത്രി എം എം മണിയുടെ മണ്ഡലമായ ഉടുമ്പന്‍ചോലയില്‍ സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്‌തെന്നാണ് യുഡിഎഫ് ആരോപണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം