കേരളം

ആശുപത്രി ബില്‍ അതിരുകടന്നു; യുവാവ് ആശുപത്രിയും ഡോക്ടറുടെ കാറും അടിച്ചുതകര്‍ത്തു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആശുപത്രി ബില്‍ അതിരുകടന്നുവെന്നാരോപിച്ച് തൈക്കുടത്തെ സ്വകാര്യആശുപത്രിയില്‍ യുവാവിന്റെ അക്രമം. ചൊവ്വാഴ്ച ഉച്ചയോടെ തൈക്കുടം ആശുപത്രിയില്‍ മരട് അടിച്ചിയില്‍ സിജു ആന്റണിയാണ് ആക്രമണം നടത്തിയത്. ആശുപത്രി ബില്‍ അതിരുകടന്നതാണ് കാരണമെന്ന് ആക്രമണസമയത്ത് ഇയാള്‍ വിളിച്ചുപറഞ്ഞതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

സിജുവിന്റെ ഭാര്യ റോഷ്‌നിയെ രണ്ടാമത്തെ പ്രസവത്തിനായി ഒരാഴ്ചമുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രി അധികൃതരുടെ നിര്‍ദ്ദേശമനുസരിച്ച് മുന്‍കൂറായി 25,000 രൂപയും അടച്ചു. രണ്ട് ദിവസം മുന്‍പ് റോഷ്‌നി ശസ്ത്രക്രിയയിലൂടെ രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. തിങ്കളാഴ്ച രാവിലെ ഇവര്‍ക്ക് വിടുതല്‍ നല്‍കി. 56,063 രൂപയുടെ ബില്ലും നല്‍കി.

എന്നാല്‍ ബില്‍ തുക അധികമാണെന്ന് പറഞ്ഞ് സിജു ബില്ലടയ്ക്കാതെ ആശുപത്രിയില്‍ തന്നെ തങ്ങി. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതുപ്രകാരം റോഷ്്‌നിയുടെ പിതാവ് ബില്ലടയ്ക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ ഇവര്‍ ആശുപത്രി വിടുകയും ചെയ്തു. പോകുന്നതിനിടെ ആശുപത്രി അധികൃതരോട് തിരിച്ചുവരാമെന്ന് പറഞ്ഞ സിജു ഉച്ചയോടെ ഇരുമ്പുപൈപ്പുമായി തിരിച്ചെത്തുകയും ആശുപത്രിയുടെ മുന്‍വശത്തെ ചില്ലും വാതിലിന്റെ ഒരുപാളിയും ഡോക്ടറുടെ കാറിന്റെ മുന്‍വശത്തെ ചില്ലും ആശുപത്രിയില്‍ ചികിത്സയിലുള്ള ബന്ധുവിനെ സന്ദര്‍ശിക്കാനെത്തിയ ചേര്‍ത്തല സ്വദേശിയുടെ കാറിന്റെ പിന്‍ചില്ലും അടിച്ചു തകര്‍ക്കുകയായിരുന്നു.

സിജു- റോഷ്‌നി ദമ്പതികളുടെ ആദ്യത്തെ കുഞ്ഞും പെണ്‍കുട്ടിയായിരുന്നു. രണ്ടാമത്തെ പ്രസവത്തിലും പെണ്‍കുഞ്ഞാണെന്നറിഞ്ഞതുമുതല്‍ സിജു തുടര്‍ച്ചയായി മദ്യപിച്ചിരുന്നതായും പറയുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും